ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം: ഇസ്രയേലും അമേരിക്കയും ഒരു വര്‍ഷം മുന്‍പേ പരിശീലനം പൂര്‍ത്തിയാക്കി’


വാഷിങ്ടണ്‍: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേലും അമേരിക്കയും ഒരു വര്‍ഷം മുന്‍പേ പരിശീലനം പൂര്‍ത്തിയാക്കിയാക്കിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍. കൃത്യമായ ഏകോ പനത്തോടെയാണ് ആക്രമണം നടത്തിയത്. ആക്രമണം ആണവ കേന്ദ്രങ്ങളില്‍ മാത്രമാണെന്നും തിരിച്ച ടിക്ക് ശ്രമിക്കരുതെന്നും ഇറാനെ അറിയിച്ചെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലാണ് ഏറ്റവും കടുപ്പമേറിയ ആക്രമണം വേണ്ടി വന്നതെന്നും ഫോര്‍ ദോയേക്കാള്‍ സങ്കീര്‍ണമായിരുന്നു ഇവിടുത്തെ ആക്രമണമെന്നും യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ഇറാന്‍ ഏതെങ്കിലും അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ കൂടുതല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ തിരിച്ചടിച്ചാല്‍ കഴിഞ്ഞ ദിവസം രാത്രി നടന്നതു പോലെ ആവില്ലെന്നും ട്രംപ് അറിയിച്ചു. ഇറാനി ല്‍ ഇനിയും ലക്ഷ്യ കേന്ദ്രങ്ങള്‍ ഉണ്ടെന്നും ഉടന്‍ സമാധാനം സാധ്യമായില്ലെങ്കില്‍ ആ കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.


Read Previous

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അം​ഗീകാരം, ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരും

Read Next

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്‌കോയിലേക്ക്; ലക്ഷ്യം തുടര്‍ നീക്കങ്ങളില്‍ റഷ്യയുടെ പിന്തുണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »