പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കുന്നു, കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല; പത്മജയെ ബിജെപി മുന്നിൽ നിർത്തിയാൽ അത്രയും പണി കുറയുമെന്നും മുരളീധരൻ


കോഴിക്കോട്: തൃശൂരിൽ മത്സരിക്കണമെന്ന പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കുന്നു വെന്ന് കെ മുരളീധരൻ എംപി. ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച് അറിഞ്ഞ തെന്നും നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. എല്ലായിടത്തും ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം. ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാൻ കഴിയില്ല. നാളെ തൃശൂർ എത്തും. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മണ്ണാണ്. വർഗീയതക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിൽ മതേതര കേരളം ഒപ്പമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആവശ്യ പ്രകാരം ഇനി തൃശൂരിൽ മത്സരിക്കും. കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏൽപ്പിച്ച ദൗത്യം. പത്മജയെ ബിജെപി മുന്നിൽ നിർത്തിയാൽ അത്രയും പണി കുറയുമെന്നും മുരളീധരൻ പരിഹസിച്ചു.


Read Previous

ലോക്‌സഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ; തൃശൂരെടുക്കാന്‍ മുരളീധരന്‍, വയനാട് രാഹുല്‍ ഗാന്ധി,വടകരയില്‍ ഷാഫി

Read Next

മോദിക്കും പത്മജക്കുമൊപ്പം കെ കരുണാകരന്‍, നിലമ്പൂരില്‍ ബിജെപിയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് കീറിക്കളഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular