ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം


ടെൽഅവീവ് : ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബന്ദികളിൽ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. ​ഗാസ മുനമ്പിൽ നടത്തിയ സൈനിക നടപടിയിലാണ് മൃതദേ​ഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇദാൻ ഷിറ്റിവിയാണ് മരിച്ചത്. ‌‌

കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം കൂടി സൈനികർ കണ്ടെടുത്തിരുന്നു. ഇതിനൊപ്പമാണ് ഇദാന്റെ മൃതദേഹമുണ്ടായിരുന്നത്. ശരീരാവശിഷ്ടങ്ങൾ മാത്രമാണ് സ്ഥലത്ത് കിടന്നിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇദാന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഹമാസ് തട്ടിക്കൊണ്ടുപോയി അവശേഷിക്കുന്ന 48 ബന്ദികളിൽ 20 പേർ മാത്രമേ ജീവനോടെയുള്ളൂ വെന്നാണ് നി​ഗമനം. 2023 ഒക്ടോബർ ഏഴിനാണ് ഇദാൻ ഉൾപ്പെടെ 251 പേരെ ഹമാസ് തട്ടിക്കൊണ്ടു പോയത്. നോവ സം​ഗീതോത്സവം നടക്കുമ്പോഴായിരുന്നു ഹമാസ് ഭീകരാക്രമണം നടന്നത്. 1,200 പേരാണ് അന്ന് കൊല്ലപ്പെട്ടത്.


Read Previous

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി

Read Next

ട്രംപിന്റെ ആരോപണത്തില്‍ കഴമ്പില്ല; ഉക്രെയ്‌നിലേക്ക് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍ വിതരണം ചെയ്തത് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »