അടൂര്‍ താലൂക്ക് ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു


എച്ച്. എം. സി. യോഗം ബഹിഷ്കരിച്ച് യു. ഡി. എഫ്. അംഗങ്ങൾ…

അടൂർ: താലൂക്ക് ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു.

അഞ്ച് ആംബുലൻസുകൾ സ്വന്തമായി ഉണ്ടെങ്കിലും ഈ അഞ്ച് ആംബുലൻസുകളും ഒന്നര വർഷമായി പ്രവർത്തനരഹിതമാണ്.

ഇത് പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി സർക്കാരും ബന്ധപ്പെട്ട അധികാരികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് – എച്ച് എം സി മെമ്പർമാർ പ്രതിക്ഷധിച്ചത്. അടൂരിലെ സ്വകാര്യ ആംബുലൻസുകളെ സഹായിക്കാൻ ആണ് നാളിതുവരെ ഇത് പ്രവർത്തന സജ്ജമാക്കാതത് എന്നും മെമ്പർമാർ ആരോപിച്ചു.

കാരുണ്യ ഫാർമസി എത്രയും വേഗം പു:നസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പഴകുളം ശിവദാസൻ, എസ്. ബിനു, വി.ശശികുമാർ, ജെൻസി കടുവുങ്കൽ എന്നിവർ നേതൃത്വം നൽകി.


Read Previous

ഓക്സിജൻ മാസ്കില്ലാതെ മാർപാപ്പ ശ്വസിച്ച് തുടങ്ങി; ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ടുകൾ

Read Next

അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം ആദ്യമായി കണ്ടുമുട്ടിയ നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേശ് നാരായണനും ആലിംഗനത്തിൽ എല്ലാം മറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »