കാട്ടുപന്നി ഓട്ടോയ്ക്കുള്ളിലേയ്ക്ക് ഓടിക്കയറി; ഓട്ടോ മറിഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്


പാലക്കാട്: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി, ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. നെന്മാറ സ്വദേശികളായ ഓട്ടോ ഡ്രൈവർ ഷംസുദ്ദീൻ(58), യാത്രക്കാരിയായ കുമാരി(45) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോ രണ്ടു തവണ മറിഞ്ഞു.

ദേശിയപാതയിൽ ചുവട്ടുപാടത്ത് വെച്ച് ചൊവ്വാഴ്‌ച പുലർച്ചെ 5.30 നാണ് സംഭവം. ചികിത്സയുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.


Read Previous

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം; BJP-JJP സഖ്യം തകര്‍ച്ചയുടെ വക്കിൽ; ഖട്ടര്‍ രാജിയ്ക്ക്

Read Next

യു.കെയിലെ ജീവിതം ദുരിതപൂര്‍ണം; മാനസികാരോഗ്യത്തില്‍ ആഫ്രിയ്ക്കന്‍ രാജ്യങ്ങള്‍ക്കും പിറകില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular