ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കും; വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്ര മോദി


ന്യൂഡല്‍ഹി:നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയുടെ പരാമര്‍ശം. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരീക്ഷകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

പരീക്ഷയിലെ ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്നതൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്നും അവരെ ജയിലിലടയ്ക്കുമെന്നും മോദി പറഞ്ഞു.

എന്‍ഡിഎയോഗത്തില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്തതായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതേസമയം, ജന്തര്‍ മന്തറില്‍ നേരിട്ടെത്തി ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പൊലീസിനോ ചര്‍ച്ചയില്‍ പങ്കെടുക്കാം. നേരത്തെ കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായി സിജെപി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നഡ്ഡയുമായുള്ള ചര്‍ച്ച വെറുതെ സമയം കളഞ്ഞെന്നും കൂടിയാലോചന നടത്തി തീരുമാനം പറയാമെന്നു പറഞ്ഞ് നഡ്ഡ കബളിപ്പിച്ചെന്നും സിജെപി ആരോപിച്ചു. സമരം അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ പിന്മാറില്ലെന്നു സിജെപി നേതാക്കള്‍ വ്യക്തമാക്കി.

S


Read Previous

പാലായിൽ വൻ രാഷ്ട്രീയ അട്ടിമറി; കോൺഗ്രസ് വിപ്പ് കാറ്റിൽ പറത്തി, പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ ദിയാ ബിനുവിന് പുറത്തേക്ക് വഴി!

Read Next

“തോന്നുമ്പോഴെല്ലാം ആക്രമിക്കാൻ വരേണ്ട; ഇറാൻ ഒരു പാഠമാണ്!” അമേരിക്കയ്ക്ക് നേരെ ആഞ്ഞടിച്ച് ചൈനീസ് പ്രസിഡന്റ്! ഈ യുദ്ധത്തോടെ അമേരിക്കയുടെ എല്ലാ പ്രതാപവും അന്തസ്സും അവസാനിച്ചിരിക്കുന്നു.. അമേരിക്കയുടെ ആഗോള ആധിപത്യം അവസാനിക്കുന്നുവോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »