കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം; വാഹനത്തിലുണ്ടായിരുന്നത് 45 യാത്രക്കാർ


കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം. ഇന്നുപുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മോക്ഷ എന്ന ബസിനാണ് തീപിടിച്ചത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ബസിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിർത്തിയിരുന്നു. ഇതിനിടെ ബസിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. അതേസമയം, എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. തീപിടിത്തതിൽ ആളപായമോ പരിക്കോ ഇല്ല. ബസ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ആരംഭിച്ചു.


Read Previous

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാനും ശ്രമം

Read Next

സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങള്‍, വടി കൊണ്ട് തല്ലി; കോടതിയില്‍ നിന്നും അടി കിട്ടിയതിന് ഇവിടെ ബഹളം വെക്കുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »