ടിക്കറ്റ് ചോദിച്ചതിൽ തർക്കം; തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു #TTE was pushed to death from a train in Thrissur


തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

വൈകുന്നേരം എറണാകുളത്ത് നിന്ന് പാട്നയിലേക്ക് പുറപ്പെട്ട പാട്ന എക്‌സ്പ്രസ്‌ ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി യിലേക്ക് മാറ്റി. ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Read Previous

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: മുന്‍ എംപി പി കെ ബിജുവിന് ഇഡി നോട്ടീസ്; കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ സമിതിയിലെ അംഗമായിരുന്നു ബിജു #ED notice to former MP PK Biju

Read Next

വന്യജീവി ആക്രമണം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; ജനരോഷം എങ്ങനെ തണുപ്പിക്കാമെന്ന് തലപുകഞ്ഞ് ഇടത് മുന്നണി; കഴിഞ്ഞ 10 പത്ത് വര്‍ഷത്തിനിടെ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 998 പേര്‍. കാട്ടാനകളുടെ ആക്രമണമാണ് കൂടുതല്‍ പേരുടെയും ജീവനെടുത്തത്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍#Left Front fuming over how to cool down public anger

Leave a Reply

Your email address will not be published. Required fields are marked *

Most Popular