ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യുഎഇ സെൻട്രൽ ബാങ്കിന്റെ (CBUAE)സ്വർണ ശേഖരത്തിൽ വൻവർദ്ധനവ് . സെൻട്രൽ ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തുടർച്ചയായ മാസങ്ങളിലെ വർദ്ധനവാണ് ഇത്.

2025 ഒക്ടോബർ പത്തിലെ കണക്ക് അനുസരിച്ച മൂവായിരം കോടി ഡിസംബറിൽ 3790 കോടി ദിർഹമുണ്ടായിരുന്ന സ്വർണ ശേഖരം ജനുവരി മാസമായപ്പോൾ 4305.1 കോടി ദിർഹമായി തുടർച്ചയായ വർദ്ധനവാണ് സ്വർണ ശേഖരത്തിൽ യുഎഇ സെൻട്രൽ ബാങ്ക് ഒക്ടോബർ മുതൽ രേഖപ്പെടുത്തുന്നത്. ഒരു മാസം കൊണ്ട് യുഎഇ സെൻട്രൽ ബാങ്കിന്റെ സ്വർണശേഖരത്തിൽ 14 ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിയത്.
വാർഷികാടിസ്ഥാനത്തിൽ, ഒരു വർഷത്തിനുള്ളിൽ സെൻട്രൽ ബാങ്കിന്റെ സ്വർണ ശേഖരം 75 ശതമാനത്തിലധികം വർദ്ധിച്ചു. . കഴിഞ്ഞ വർഷം ജനുവരിയിൽ ബാങ്കിന്റെ സ്വർണശേഖരം 2457.1 കോടി ദിർഹമായിരുന്നതാണ് ഈ വർഷം 4305.1 കോടി ദിർഹമായി ഉയർന്നത്.സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ സേവിങ്സ് നിക്ഷേപങ്ങളിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഡിസംബറിൽ 40,051 കോടി ദിർഹമായിരുന്ന സേവിങ്സ് നിക്ഷേപങ്ങളുടെ തുക എങ്കിൽ ജനുവരിയിൽ അത് 41,356 കോടി ദിർഹമായി വർദ്ധിച്ചു.
ടേം ഡെപ്പോസിറ്റുകളിലും വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2025 ഡിസംബർ അവസാനം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1.165 ട്രില്യൺ ദിർഹമായിരുന്നത് ജനുവരിയിൽ ഏകദേശം 1.186 ട്രില്യൺ ദിർഹമായി ഉയർന്നു .
