ലോകത്തിലെ സന്തോഷമേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ യുഎഇ ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനം കുവൈത്ത്


കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ മികച്ച സ്ഥാനം നേടി യുഎഇ. ഗൾഫ് മേഖലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ് ഒന്നാം സ്ഥാനത്ത്. ആഗോള സന്തോഷ സൂചികയിൽ 21-ാം സ്ഥാനത്താണ് യുഎഇ. കുവൈത്ത്. ആഗോളതലത്തിൽ 30-ാം സ്ഥാനവും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും ആണ് കുവൈത്തിനുള്ളത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വെൽ-ബീയിംഗ്, ഗാലപ്പ്, യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് എന്നിവ സംയുക്തമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

താമസക്കാർക്കിടയിലെ ഉയർന്ന ജീവിത സംതൃപ്തിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. 2022 മുതൽ 2024 വരെയുള്ള കാലയളവിലെ വിവരങ്ങൾ അടിസ്ഥാനമാക്കി, വ്യക്തികളുടെ ജീവിതത്തെ ക്കുറിച്ചുള്ള സ്വയം വിലയിരുത്തലുകൾ കണക്കിലെടുത്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സാമൂഹിക ഐക്യം, കാരുണ്യ പ്രവർത്തനങ്ങൾ, പൊതു വിശ്വാസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ കുവൈത്ത് കൈവരിച്ച പുരോഗതി റിപ്പോർട്ട് എടുത്തു കാണിക്കുന്നു. ജീവിത സംതൃപ്തി അളക്കുന്ന പ്രധാന സൂചികയായ കാൻട്രിൽ ലാഡറിൽ കുവൈത്ത് ആഗോളതലത്തിൽ 30-ാം സ്ഥാനത്തെത്തി. ഉപസൂചകകളിലും രാജ്യം മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്ലോബൽ ഡൊണേഷൻ ഇൻഡക്സിൽ 33-ാം സ്ഥാനവും, സന്നദ്ധപ്രവർത്തനത്തിൽ 46-ാം സ്ഥാനവും, അപരിചിതരെ സഹായിക്കു ന്നതിൽ 27-ാം സ്ഥാനവും കുവൈത്ത് നേടി.


Read Previous

അവൾ`മറിയം’, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂമിന് പെൺകുഞ്ഞ് പിറന്നു

Read Next

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി, ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെന്ന് യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ, വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »