ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: മഞ്ചേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എം. റഹ്മത്തുള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യുഡിഎഫ് പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റി റിയാദിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ബത്തയിലെ സബർമതി ഓഡിറ്റോറിയത്തിൽ നടന്ന ആവേശോജ്ജ്വലമായ സംഗമം ഒഐസിസി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ വർദ്ധിച്ചുവരുന്ന അഴിമതിക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കണമെന്നും യോഗം വോട്ടർമാരോട് അഭ്യർത്ഥിച്ചു. കെഎംസിസി പാണ്ടിക്കാട് മണ്ഡലം ചെയർമാൻ നാസർ സി.എം. അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നേതാക്കളായ അമീർ പട്ടണത്ത്, ഷാഫി വെട്ടിക്കാട്ടിരി, അൻവർ പയ്യപറമ്പ്, ഇല്യാസ് പി.എം, ഖാലിദ്, ആബിദ് വെള്ളുവങ്ങാട്, സലാം, ഹാഷിൽ എന്നിവർ പ്രസംഗിച്ചു. സിയാദ് വെള്ളുവങ്ങാട്, സലീം കൊളപ്പറമ്പ്, റിസ്വാൻ, ഖാലിദ് വെള്ളുവങ്ങാട്, റാഷിക്ക്, നിസാർ അഞ്ചില്ലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുത്തു പാണ്ടിക്കാട് സ്വാഗതവും ഹംസ വളരാട് നന്ദിയും പറഞ്ഞു. പ്രവാസ ലോകത്തെ മഞ്ചേരി പ്രവാസികളുടെ സജീവ സാന്നിധ്യം കൺവെൻഷനെ ശ്രദ്ധേയമാക്കി.
