ജമ്മു കശ്മീരില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് മരണം


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണ്. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ മരിച്ചവര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്.മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 


Read Previous

കിഫ്ബി മസാല ബോണ്ട് കേസ്; സമൻസ് ഉത്തരവിനെതിരെ തോമസ് ഐസക് അപ്പീൽ നൽകി

Read Next

ബിജെപി ജയിക്കുന്നത് ഗോമൂത്രം കുടിക്കുന്നവരുള്ള സംസ്ഥാനങ്ങളില്‍’; വിവാദ പരാമള്‍ശം നടത്തി ഡിഎംകെ എംപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »