ഫാഷിസത്തിനെതിരെ യു.ഡി.എഫിന് വോട്ട് നൽകുക: പ്രവാസി വെൽ ഫെയർ സൗദി നാഷണൽ കമ്മറ്റി


റിയാദ്: വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെയും ഫാഷിസത്തിനെതിരെ പൊരുതുവാനും സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കുവാനും പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മറ്റി വിളിച്ചു ചേർത്ത തിരുവനന്തപുരം, തൃശൂർ ലോകസഭ മണ്ധലം ഓൺലൈൻ കൺവെൻഷൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

പ്രവാസി വെൽഫയർ തിരുവനന്തപുരം, തൃശൂർ ലോകാസഭ ഓൺലൈൻ കൺവെൻഷൻ.

തിരുവനന്തപുരത്തെയും തൃശൂരിലെയും യു.ഡി.എഫ് സ്ഥാനർത്ഥികളെ വിജയിപ്പിച്ചു ബി.ജെ.പിയുടെ സീറ്റ് മോഹങ്ങളെ തകർക്കാൻ പ്രവാസികൾ അവരുടെ കുടുംബങ്ങ ളെയും സുഹൃത്തുക്കളെയും പ്രേരിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച ദേശീയ പ്രസിഡന്റ് സാജു ജോർജ്ജ് പറഞ്ഞു. കേന്ദ്രകമ്മറ്റിയംഗവും സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റുമായ ഖലീൽ പാലോട് സംസാരിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം മുസ്‌ലിം വിരുദ്ധതയും വെറുപ്പും കലർന്ന കാളകൂടം വർഷിക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രാജ്യതാല്പര്യങ്ങൾ മുൻനിർത്തിയാണ് നാം സമ്മതിദാനാവകാശം ഉപയോഗപ്പെടു ത്തേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫയർ നാഷണൽ ജനറൽ സെക്രട്ടറി അബ്ദുറഹീം ഒതുക്കുങ്ങൽ സ്വാഗതവും സമാപനവും നിർവ്വഹിച്ചു.


Read Previous

ശോഭ സുരേന്ദ്രന്‍ വില്‍ക്കാന്‍ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമി: ദല്ലാള്‍ നന്ദകുമാര്‍

Read Next

പ്രതിഷേധം ശക്തമായി; മോഡിയുടെ വിദ്വേഷ പ്രസംഗത്തില്‍ മൗനം തുടര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനം വിശദീകരണം തേടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular