വിഎസിന്റെ പിഎ ഇനി യുഡിഎഫ് സ്വതന്ത്രൻ! ‘പുതുയുഗയാത്ര’യിൽ സുരേഷ് എത്തും; മലമ്പുഴയിൽ അപ്രതീക്ഷിത നീക്കം.”


പാലക്കാട്: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴ യില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര യുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും

മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെപിസിസി നേതൃത്വം എ സുരേഷുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. സന്ദീപ് വാര്യരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. നാളെ മലമ്പുഴയിലെത്തുന്ന പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി എ സുരേഷ് പറഞ്ഞു.

മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നതിന് പകരം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് എ സുരേഷ് സന്നദ്ധത അറിയിച്ചത്. പതിനഞ്ച് വര്‍ഷം വിഎസിന്റെ സന്തത സഹചാരിയായ എ സുരേഷ് സ്ഥാനാര്‍ഥിയായി എത്തുന്നതോടെ യുഡിഎഫിന് കിട്ടാക്കനിയായ മലമ്പുഴ മണ്ഡലം പിടിക്കാനാകുമെ ന്നാണ് കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നത്.


Read Previous

പുറത്താക്കിയാൽ പുറത്താണ്, 100 വട്ടം അപ്പീൽ നൽകിയിട്ടും കാര്യമില്ല”; എ. സുരേഷിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ, “കോടതി വിധി വരട്ടെ, അപ്പോൾ നോക്കാം”; ശബരിമല വിഷയത്തിൽ തടിതപ്പി സിപിഎം.

Read Next

വോട്ടർപട്ടികയിൽ നിന്ന് നീക്കാൻ നോക്കി, ഒടുവിൽ ബി ജെ പി നേതാവിന് കിട്ടിയത് എഫ്‌ഐആർ; കാസർകോട് പൈവളികയിൽ നാടകീയ നീക്കങ്ങൾ.”കാസർകോട് സ്വദേശിക്കെതിരായ പൗരത്വ പരാതി വ്യാജമെന്ന് കലക്ടർ.”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »