ജൂതനും ക്രിസ്ത്യനും പിന്നെ മുസ്ലിംകളും കേരളത്തിലേക്ക് വന്നതും എല്ലാവരും ഒന്നിച്ചു ജീവിച്ചതുമാണ് നമ്മുടെ ചരിത്രം; രാജ്യത്തിന്റെ ആത്മാവിന് വേണ്ടി നാം നിലകൊള്ളണം; എല്ലാ മതക്കാരും ഒത്തൊരുമയോടെ ജിവിക്കുന്ന ഭാരതമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്: ഡോ.ശശി തരൂര്‍ എം പി


റിയാദ്: എല്ലാ മതക്കാരും ഒത്തൊരുമയോടെ ജിവിക്കുന്ന ഭാരതമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും ഭാരതത്തെ ഹിന്ദുരാഷ്ട്രമായി വിഭജിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എല്ലാ ജനാധ്യപത്യ വിശ്വാസികളും രാജ്യത്തെ സ്നേഹിക്കുന്നവര്‍ എല്ലാം രാജ്യത്തിന്റെ ആത്മാവിന് വേണ്ടി നാം നിലകൊള്ളണമെന്നും കോണ്‍ഗ്രസ് നേതാവ് ഡോ: ശശി തരൂര്‍ എം.പി. പറഞ്ഞു എല്ലാവരും ഒന്നിച്ചുജീവിക്കുന്ന ഭാരതമെന്ന ആശയമാണ് സ്വാതന്ത്ര്യം മുതല്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്.

ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പതിമൂന്നാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “ഖാദിയില്‍ നെയ്ത ഭാരതം എന്ന വിഷയത്തില്‍ ഡോ.ശശി തരൂര്‍ എം പി മുഖ്യ പ്രഭാഷണം നടത്തുന്നു

മതത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അന്നുമുണ്ടായി രുന്നു. അങ്ങനെ പാകിസ്ഥാനുണ്ടായി. എന്നാല്‍ മഹാത്മാഗാന്ധിയടക്കമുള്ളവര്‍ അതംഗീകരിക്കാതെ സ്വതന്ത്രഭാരതമുണ്ടാക്കി. മത, ഭാഷ, ജാതി വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു ജീവിക്കുന്ന ഭാരതമാണ് അവര്‍ വിഭാവനം ചെയ്തത്. മതേതരത്വ ഭരണഘടനയുണ്ടായി. സ്വന്തം മതം പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കു മുള്ള വകാശം ഭരണഘടന ഉറപ്പുനല്‍കുന്നു.

ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലയുടെ പതിമൂന്നാമത് വാര്‍ഷികാ ഘോഷം ഒ ഐ സിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു

എന്നാല്‍ ഭരണഘടന പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് നമ്മുടെ രാജ്യം മാറിയിരിക്കുന്നത് അങ്ങേയറ്റം അപകടകര മാണ്. ബ്രിട്ടീഷുകാരോടുള്ള എതിര്‍പ്പിന്റെയും ഭാരതത്തോടുള്ള സ്‌നേഹത്തിന്റെയും പ്രതീകമായാണ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഖാദിക്ക് പ്രോത്സാഹനം നല്‍കിയത്. അത്തരം മഹത്തായ ചരിത്രമാണ് നമുക്കുള്ളത് ചരിത്രം വളച്ചൊടിക്കു കയും ഇല്ലാതാക്കുകയും ചെയ്യുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു

മതേതര ജനാതിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള തെരെഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. പ്രവാസികൾ കഴിവിന്റെ പരമാവധി ആ ജനാധിപത്യ പോരാട്ടത്തിന്റെ ഭാഗമാകണം. കേരളത്തിൽ നിന്ന് മുഴുവൻ യൂ ഡി എഫ് സ്ഥാനാർഥികളെയും വിജയിപ്പിച്ചു ദേശീയ രാഷ്ട്രീയത്തിന് മാറ്റത്തിന്റെ മുന്നറിയിപ്പ് ശക്തമായി അറിയിക്കണമെന്നു ശശി തരൂർ അഭ്യർത്ഥിച്ചു. ഗൾഫ് രാജ്യങ്ങളുടെ പുരോഗതിയിൽ മലയാളികളുടെ പങ്ക് പകരം വെക്കാനില്ലാത്തതാണ്, ലോകത്ത് എവിടെ ചെന്നാലും മലയാളിയുടെ സാനിധ്യം അഭിമാനകരമാണ്. ഗൾഫ് രാജ്യങ്ങളിൽ കേരളീയരുടെ ജാതിമത വ്യത്യാസമില്ലാത്ത ഒരുമ തന്നെ എടുത്തു പറയേണ്ട ഒന്നാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഒ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പതിമൂന്നാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “ഖാദിയില്‍ നെയ്ത ഭാരതം എന്ന പരിപാടിയില്‍ മുഖ്യാതിഥിയായിപങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ്‌ വര്‍ക്കിംഗ് കമ്മറ്റി അംഗം ഡോ.ശശി തരൂര്‍ എം പി

രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി വിഭജിക്കാന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. രാജ്യത്തിന്റെ ആത്മാവിന് വേണ്ടിയുള്ള സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. ചരിത്രം ശരിയായ രീതിയില്‍ മനസ്സിലാക്കിയാല്‍ പണ്ട് മുതലേ നാം ഒന്നിച്ചാണ് ജീവിച്ചതെന്ന് മനസ്സിലാകും. ജൂതനും ക്രിസ്ത്യനും പിന്നെ മുസ്ലിംകളും കേരളത്തിലേക്ക് വന്നതും എല്ലാവരും ഒന്നിച്ചുജീവിച്ചതുമാണ് നമ്മുടെ ചരിത്രം.

സദസ്സ്

ഇസ്ലാം വന്നത് വാളെടുത്തിട്ടാണ് എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാല്‍ അറേബ്യയില്‍ നബിയുടെ ആഗമനത്തിന് മുമ്പേ അറബികള്‍ക്ക് കേരളവുമായി വ്യാപാരബന്ധ മുണ്ടായിരുന്നു. ആ ബന്ധമാണ് കേരളത്തിലേക്ക് ഇസ്ലാമിനെ കൊണ്ടുവന്നത്. ഇവിടെയുണ്ടായിരുന്ന രാജാക്കന്മാര്‍ അവരെ ഇരുകയ്യോടെ സ്വീകരിച്ചു. നിസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യം നല്‍കി. അങ്ങനെയാണ് ആദ്യമായി കൊടുങ്ങല്ലൂരില്‍ മസ്ജിദ് ഉണ്ടായത് പിന്നിട് കേരളത്തിന്‍റെ പലഭാഗത്തും മസ്ജിദുകളുണ്ടായി .നമ്മുടെ ഈ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നാം തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം. തരൂര്‍ പറഞ്ഞു.

സദസ്സ്

റിയാദിലെ എക്‌സിറ്റ് 32ലുള്ള നൗറാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാ ഘോഷം ഒ ഐ സിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. റിയാദ് തിരുവനന്തപുരം ഒഐസിസി ജില്ല പ്രസിഡന്റ് വിന്‍സെന്റ് കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ ബാഹസന്‍, നിഷാദ് ആലംകോട്, റാസി കോരാണി, സജീര്‍ പൂന്തുറ, ഷംനാദ് കരുനാഗപ്പളളി, നൗഫല്‍ പാലക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിയാദിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഡോ. ശശി തരൂര്‍ സംവദിക്കുന്നു

തുടര്‍ന്ന് റിയാദിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് തരൂരുമായി സംവദിക്കാനെത്തിയത്. മോട്ടിവേഷന്‍ സ്പീക്കര്‍ സുഷമ ഷാന്‍ മോഡറെറ്റര്‍ ആയിരുന്നു

ആഘോഷത്തിന്‍റെ ഭാഗമായി സുമി അരവിന്ദ് നയിച്ച ഗാനസന്ധ്യയും ബിന്ദു ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിര കളി കുട്ടികളുടെ നൃത്ത നൃത്ത്യങ്ങള്‍ എന്നിവ ചടങ്ങിന് കൊഴുപ്പേകി. എസ് ടി സി പേ മുഖ്യ പ്രായോചകര്‍ ആയ പരിപാടിയില്‍ സിനിമാതാരം ഡോന്ന സൂസന്‍ ഐസക് അവതാരകയായിരുന്നു


Read Previous

തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, 210 കോടി പിഴ ചുമത്തി’; ആരോപണവുമായി കോണ്‍ഗ്രസ്

Read Next

വീണയ്ക്കു തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം തടയില്ല, ഹര്‍ജി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »