‘മമത സര്‍ക്കാരിനെ പിഴുതെറിയും’; ആര്‍ജി കര്‍ ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാര്‍ഥി


കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയില്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ രത്‌ന ദേബ് നാഥ് ബിജെപി സ്ഥാനാര്‍ഥിയാകും. 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹട്ടി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. തൃണമൂലിനെ പിഴുതെറിയാനാണ് ബിജെപിക്ക് ഒപ്പം ചേര്‍ന്നതെന്ന് രത്‌ന ദേബ് നാഥ് പറഞ്ഞു.

പശ്ചിമബംഗാളിലെ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് രത്‌ന ദേബ് നാഥ് ഇടം പിടിച്ചത്. നേരത്തെ തന്നെ ഇവര്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സ്ത്രീ സൂരക്ഷയ്ക്ക് വേണ്ടിയാണ് താന്‍ മത്സരിക്കുന്നത്. നാളെ തന്റെ ഗതി ഒരു സ്ത്രീക്കും വരരുതെന്നും രത്‌ന ദേബ് നാഥ് പറഞ്ഞു.

രത്‌ന ദേബ് നാഥിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് കാരണമായി. യുവ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒന്നരവര്‍ഷം കഴിഞ്ഞ് ഈ സംഭവം ഏതാണ്ട് കെട്ടടങ്ങിയെന്ന് കരുതിയ വിഷയമാണ് അമ്മയുടെ സ്ഥാനാര്‍ഥിത്വത്തോടെ വലിയ ചര്‍ച്ചയാകുന്നത്. 2024 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.


Read Previous

ആഗോള സാമ്പത്തിക പ്രതിസന്ധി കൊറോണയേക്കാൾ ഭീകരം; സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ ; മുൻകരുതൽ നടപടികളുമായി സൗദി അറേബ്യ

Read Next

‘സണ്ണി ജോസഫിനോട് എനിക്കുള്ളത് പ്രേമം; ചോദിക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല’; തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »