ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിൽ നിന്നും ആഗോള-മേഖലാ-ദേശീയ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. റിയാദ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഈസ്റ്റർ-വിഷു ആഘോഷങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു അധ്യക്ഷത വഹിച്ച ചടങ്ങ് WMF മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിയാസ് വണ്ടൂർ ആമുഖ പ്രഭാഷണം നടത്തി. മതസൗഹാർദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശമുയർത്തി നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സൗമ്യ തോമസ് ഈസ്റ്റർ സന്ദേശവും, ഇവന്റ് ഫോറം കോർഡിനേറ്റർ സബ്രിൻ ഷംനാസ് വിഷു സന്ദേശവും നൽകി.
ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശിഹാബ് കോട്ടുകാട്, ഗ്ലോബൽ ഇലക്ഷൻ കമ്മറ്റി അംഗം ഷംനാസ് അയ്യൂബ്, എക്സിക്യുട്ടീവ് കൗൺസിൽ ഫോറം കോർഡിനേറ്റർ മാരായ ഡൊമിനിക് സാവിയോ, വല്ലി ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മിഡിൽ ഈസ്റ്റ് കമ്മറ്റി പ്രസിഡന്റ് കബീർ പട്ടാമ്പി, മലയാളം ഫോറം കോർഡിനേറ്റർ അൻസാർ വർക്കല, സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് നിസാർ പള്ളികശ്ശേരി, ജോയിന്റ് സെക്രട്ടറി അഞ്ജു സുനിൽ, നിർവാഹക സമിതി അംഗങ്ങളായ ബിജു സ്കറിയ, സലീന ജയിംസ്, മിനുജ മുഹമ്മദ് എന്നിവർക്കും കൗൺസിൽ പൊന്നാടയണിയിച്ച് സ്വീകരണം നൽകി.
തുടർന്ന് തങ്കച്ചൻ നയിച്ച സംഗീത നിശയും അംഗങ്ങളുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഉമറലി അക്ബർ അവതാരകനായിരുന്നു. സനീഷ് നസീർ സ്വാഗതവും സനു മാവേലിക്കര നന്ദിയും പറഞ്ഞു. ബഷീർ കരോളം, ഷംനാദ് കുളത്തുപ്പുഴ, ബിനു സി.എസ് തുടങ്ങി ഒട്ടേറെ നേതാക്കൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
#kerala #india #riyadh #saudiarabia #gcc #malayalamithram #മലയാളമിത്രം #കേരളം #ഇന്ത്യ #യൂറോപ്പ് #അമേരിക്ക #WMF #WorldMalayaleeFederation #RiyadhMalayalies #PravasiNews #VishuEaster2026 #MalayaleeCommunity #ExpatLife #GlobalMalayalee #NewsUpdate #RiyadhEvents #MalayaleesInSaudi
