35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ് യുവതി, സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന


തിരുവനന്തപുരം: 35 അടി താഴ്‌‌ചയുള്ള കിണറിനുള്ളിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. വിഴിഞ്ഞം മുല്ലൂർ മേലെ കണ്ണാംവിളാകത്ത് വീട്ടിൽ രാജേഷിന്റെ ഭാര്യ ശാലിനി (36) ആണ് കാൽവഴുതി കിണറ്റിനുള്ളിൽ വീണത്. ഇന്നലെയായിരുന്നു സംഭവം.

കിണറിനുള്ളിൽ കയറിൽ കുരുങ്ങിക്കിടന്ന യുവതിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുട‌ർന്ന് സ്റ്റേഷൻ ഓഫീസർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ബിനുകുമാർ ആണ് കിണറ്റിലിറങ്ങി വീട്ടമ്മയെ കരയ്ക്കെത്തിച്ചത്. കൈയ്ക്ക് പൊട്ടലുണ്ടായതിനെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Read Previous

പരാതി അന്വേഷിക്കാൻ സ്റ്റേഷനിലെത്തി; വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം ധരിപ്പിച്ച് നിർത്തി, പൊലീസിനെതിരെ ചേർത്തല സ്വദേശി ബാബുരാജ്

Read Next

ജോലി കഴിഞ്ഞ് മടങ്ങവേ ആൺസുഹൃത്തിന്റെ ആക്രമണം, കുത്തേറ്റ യുവതി ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »