കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്തു വീണു; ബൈക്ക് യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനി മരിച്ചു, സുഹൃത്തിന് പരിക്ക്


കൊച്ചി: കോതമംഗലം നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു.

നീണ്ടപ്പാറ ചെമ്പന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്‍മേരി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റും. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


Read Previous

ദുരന്ത ബാധിതരെ എയർലിഫ്റ്റ് ചെയ്തതിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥ

Read Next

അടിയന്തരാവസ്ഥയുടെ പാപം കോൺഗ്രസിന്റെ നെറ്റിയിൽ നിന്ന് മായില്ല’; നെഹ്‌റു കുടുംബത്തെ വിമർശിച്ച് മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »