ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അൽ ബാഹയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രാമധ്യേ റിയാദിൽ വെച്ച് കാണാതായ വെങ്ങളം സ്വദേശി നിഹാലിനെ ഒടുവിൽ കണ്ടെത്തി റിയാദ് ‘കൊയിലാണ്ടി കൂട്ടം’ പ്രവർത്തകർ സുരക്ഷിത മായി നാട്ടിലെത്തിച്ചു. മൂന്ന് ദിവസത്തെ തീർത്തും അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കു മൊടുവിലാണ് നിഹാലിനെ കണ്ടെത്താനും നാട്ടിലേക്ക് അയക്കാനും സാധിച്ചത്.

യാത്രാവേളയിൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ നിഹാലിനെ പിന്നീട് കാണാതാവുക യായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മൂന്ന് ദിവസത്തിന് ശേഷമാണ് അവശനായ നിലയിൽ അദ്ദേഹത്തെ കണ്ടെത്തുന്നത്. കാലിന്റെ എല്ലുകൾ പൊട്ടി, ഭക്ഷണവും വെള്ളവുമില്ലാതെ തീർത്തും ദുർബലമായ അവസ്ഥയിലായിരുന്നു നിഹാൽ.
വിവരമറിഞ്ഞ ഉടൻ തന്നെ സഹായഹസ്തവുമായി കൊയിലാണ്ടി കൂട്ടം പ്രവർത്തകർ രംഗത്തിറങ്ങു കയായിരുന്നു. കൊയിലാണ്ടി കൂട്ടം ചെയർമാൻ റാഫി കൊയിലാണ്ടി, റിയാദ് കോഴിക്കോട് ജില്ലാ കെ.എം.സി.സി ട്രഷററും കൊയിലാണ്ടി കൂട്ടം പ്രസിഡന്റുമായ റാഷിദ് ദയ, കൂട്ടായ്മ ഭാരവാഹികളായ ഇസ്ഹാഖ് ഒലിവ്, ജമീർ എന്നിവരുടെ നേതൃത്വത്തിലാണ് നിഹാലിന് ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ് അവശനായ നിഹാലിന് അടിയന്തര ചികിത്സ ലഭ്യമാക്കിയത് ശിഫ അൽ ജസീറ ഹോസ്പിറ്റൽ മാനേജർ അബ്സാദുല്റും അസീസും സഹപ്രവർത്തകരുമാണ്. യാത്രാരേഖകൾ നഷ്ടപ്പെട്ടിരുന്ന നിഹാലിന് മണിക്കൂറുകൾക്കുള്ളിൽ യാത്രാനുമതിയും പാസ്‌പോർട്ടും ശരിയാക്കി നൽകുന്നതിൽ പുഷ്പരാജ്, സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരുടെ ഇടപെടലുകൾ നിർണായകമായി.
