ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 11 ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം അവസാന ലാപ്പി ലേക്ക് കടക്കുന്നു. പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്‌ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം പാലക്കാട് കോട്ടമൈതാന ത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. ശേഷം തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.
കൂടാതെ മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. മലപ്പുറത്തെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് നടക്കുന്ന വാർത്താസമ്മേളനത്തിനുശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലുമാണ് റാലികൾ ഉദ്ഘാടനം ചെയ്യുക. രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ എത്തുന്നുണ്ട്.ഓശാന ദിവസമായ ഇന്ന് സാനാർഥികള്‍ പള്ളികളിലെത്തി വോട്ടഭ്യർഥനയും ആരംഭിച്ചിട്ടുണ്ട്. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കുക എന്നതാണ് സ്ഥാനാർഥികളുടെ ലക്ഷ്യം.
”ശിവൻകുട്ടി… വെയ്റ്റ്, മോദിയുടെ വരവിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നോക്കണ്ട” സംവാദത്തിനുള്ള സമയം പറയാമെന്ന് രാജീവ് ചന്ദ്രശേഖർ
സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താൻ പറയാമെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സംവാദത്തിന് വെല്ലുവിളിച്ചത്. 10 വർഷം ജനം കാത്തിരുന്നില്ലേ എന്തിനാണ് ധൃതിയെന്നും സംവാദത്തിനുള്ള സമയം താൻ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സത്യൻ നഗർ പള്ളിയിൽ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.ശിവൻകുട്ടിയെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എവിടെ വേണമെങ്കിലും വരാമെന്ന ശിവൻകുട്ടിയും മറുപടി നൽകി. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.
നേമത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവന്‍കുട്ടിക്കെതിരെ മത്സരിക്കുന്നു
നേമം നിയോജക മണ്ഡലത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജിഎസ് രാജീവ് കുമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്കെതിരെ മത്സരിക്കുന്നു. ആറന്നൂര്‍ എ ബ്രാഞ്ച് സെക്രട്ടറിയാണ് ജിഎസ് രാജീവ് കുമാര്‍. വാട്ടർടാങ്ക് ചിഹനത്തിലാണ് മത്സരിക്കുന്നത്. ആറന്നൂര്‍ വാര്‍ഡിലെ സജീവ സിപിഎം പ്രവര്‍ത്തകനാണ് രാജീവ് കുമാര്‍. സിപിഎമ്മിലെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി ശിവന്‍കുട്ടിക്കെതിരെ മത്സര രംഗത്തിറങ്ങിയത്.
ഓശാന ഞായറിൽ പള്ളികളിൽ വോട്ട് തേടിയെത്തി സ്ഥാനാർഥികള്‍
ഓശാന ദിവസമായ ഇന്ന് സാനാർഥികള്‍ പള്ളികളിലെത്തി വോട്ടഭ്യർഥന നടത്തി. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കുക എന്നതാണ് സ്ഥാനാർഥികളുടെ ലക്ഷ്യം. പാലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പൻ, ജോസ് കെ മാണി, ഷോണ്‍ ജോർജ് എന്നിവർ സജീവമായി ത്തന്നെ വോട്ടഭ്യർഥന നടത്തുന്നുണ്ട്. പള്ളികളിൽ നടന്ന ഓശാന ശുശ്രൂഷയിലും സ്ഥാനാർഥികള്‍ പങ്കെടുത്തു. ഞായറാഴ്‌ച ദിവസമായ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തോടാനുള്ള ശ്രമത്തിലാണ് സ്ഥാനർഥികള്‍.
