42 വർഷത്തെ പ്രവാസത്തിന് വിരാമം; റിയാദിലെ പ്രിയപ്പെട്ട ‘കലാം ഭായി’ നാട്ടിലേക്ക്; ഹൃദ്യമായ യാത്രയയപ്പ് നൽകി പ്രവാസലോകം!



റിയാദ്: നാല് പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളിക്ക് റിയാദിൽ വൈകാരികമായ യാത്രയയപ്പ്. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയും ന്യൂ സനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും, ഏരിയ ജോയിന്റ് ട്രഷററും, ഗ്യാസ് ബക്കാല യൂണിറ്റ് പ്രസിഡന്റുമായിരുന്ന അബ്ദുൽ കലാമിനാണ് പ്രവാസലോകം സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകിയത്.

റിയാദിലെ സ്വകാര്യ പ്രിന്റിംഗ് പ്രസ്സിൽ 42 വർഷത്തിലേറെയായി സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ന്യൂ സനയ്യ ഏരിയ പരിധിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.

കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, കേളി കേന്ദ്ര കമ്മിറ്റി ജോയന്റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാർജുകാരനുമായ ഹാഷിം കുന്നത്തറ, കേന്ദ്ര കമ്മിറ്റി അംഗം ഷാജി കെ.കെ, ഏരിയ സെക്രട്ടറി തോമസ് ജോയ്, ട്രഷറർ താജുദീൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

കൂടാതെ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അബ്ദുൽ നാസർ, സജീഷ്, ജയപ്രകാശ്, രാജേഷ് ഓണക്കുന്ന്, സതീഷ്, മധു ഗോപി, ഷിബു എസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ, ഷൈജു ചാലോട്, വിജയരാഘവൻ, നിസാർ പൂഞ്ചേരി, ഹരികുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുദർശൻ, ജിഷുമോൻ, ലാസുദ്ദീൻ, യൂണിറ്റ് ട്രഷറർ അരുൺ, പ്രവീൺ കാർത്തികേയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിവിധ ഘടകങ്ങൾക്ക് വേണ്ടി നിസാർ മണ്ണഞ്ചേരി, തോമസ് ജോയ്, അബ്ദുൽ നാസർ എന്നിവർ അബ്ദുൽ കലാമിന് സ്നേഹോപഹാരങ്ങൾ കൈമാറി. ഏരിയ സെക്രട്ടറി സ്വാഗതം ആശംസിച്ച യോഗത്തിൽ അബ്ദുൽ കലാം തന്റെ ദീർഘകാല പ്രവാസ ഓർമ്മകൾ പങ്കുവെക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ചിത്രം: ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി അബ്ദുൽ കലാമിന് യാത്രയയപ്പ് ഉപഹാരം കൈമാറുന്നു.


Read Previous

ഇരുപത്തഞ്ചോളം മത്സരാർത്ഥികൾ, വൻ ജനപങ്കാളിത്തം; ജുബൈലിനെ ആവേശം കൊള്ളിച്ച് നൂപുരധ്വനിയും സിറ്റിഫ്ലവറും ഒന്നിച്ച മെഹന്തി ഉത്സവം!

Read Next

ലക്ഷക്കണക്കിന് ഹൃദയങ്ങൾ മിനായിലേക്ക്; പ്രാർഥനാ നിർഭരമായി പുണ്യഭൂമി, ഹജ്ജ് തീർഥാടനത്തിന് ഇന്ന് തുടക്കം! അറഫ സംഗമം നാളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »