ഇരുപത്തഞ്ചോളം മത്സരാർത്ഥികൾ, വൻ ജനപങ്കാളിത്തം; ജുബൈലിനെ ആവേശം കൊള്ളിച്ച് നൂപുരധ്വനിയും സിറ്റിഫ്ലവറും ഒന്നിച്ച മെഹന്തി ഉത്സവം!


ജബൈൽ: നൂപുരധ്വനി ആർട്സ് അക്കാദമിയും സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച “മെഹന്തി ഫെസ്റ്റ് 2026” ജുബൈലിലെ സിറ്റിഫ്ലവർ ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢമായി നടന്നു. ജുബൈലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തഞ്ചോളം മത്സരാർത്ഥികളാണ് മെഹന്തി മത്സരത്തിൽ മാറ്റുരച്ചത്. വനിതകളും കുട്ടികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് പരിപാടിയിൽ ഉടനീളം ദൃശ്യമായത്.


പരിപാടിയുടെ ഭാഗമായി നൂപുരധ്വനി ആർട്സ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച വൈവിധ്യ മാർന്ന കലാപരിപാടികളും മുതിർന്നവരുടെ സാംസ്കാരിക അവതരണങ്ങളും അരങ്ങേറി. ആകർഷക മായ നൃത്തച്ചുവടുകളും മറ്റ് സ്റ്റേജ് ഷോകളും കാണികളുടെ വലിയ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

മെഹന്തി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഹനീഫ കമ്പായതിൽ (സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റ് മാനേജർ) നൗഷാദ് കാപ്പാട് (സിറ്റിഫ്ലവർ മാർക്കറ്റിംഗ് മാനേജർ) താജുദ്ധീൻഎന്നിവര്‍ നല്‍കി മത്സരത്തിലും പരിപാടികളിലും പങ്കെടുത്ത കുട്ടികൾക്കുള്ള പ്രത്യേക സമ്മാനങ്ങൾ ഗിരീഷ്‌ കെ. ഹരിദാസ്, സഫ്രാസ് എന്നിവർ ചേർന്ന് നൽകി.

പരിപാടിയുടെ അണിയറയിൽ: സഫീന താജുദീൻ പരിപാടികൾ നിയന്ത്രിച്ചു. ദയാന ആന്റണി, സയിൻ കോയ എന്നിവരായിരുന്നു അവതാരകർ. പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക ഐക്യത്തിന്റെ മനോഹരമായ ഒരു വേദിയായി ഈ മെഹന്തി ഫെസ്റ്റ് മാറി.


Read Previous

പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിപ്പിച്ച നേതാവ്’ ഇ.കെ. നായനാരുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് റിയാദ് കേളി

Read Next

42 വർഷത്തെ പ്രവാസത്തിന് വിരാമം; റിയാദിലെ പ്രിയപ്പെട്ട ‘കലാം ഭായി’ നാട്ടിലേക്ക്; ഹൃദ്യമായ യാത്രയയപ്പ് നൽകി പ്രവാസലോകം!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »