ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: യുഎഇയില്‍ ഒരു തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി അധികൃതര്‍. നിലവില്‍ മൂന്ന് മിനുട്ട് ആവശ്യമായി വരുന്ന വിസ കാന്സലേഷന് ഇനി ആകെ 45 സെക്കന്‍ഡ് മാത്രം മതിയാവും. നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായാണ് ഈ നടപടി.

ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ നടപടിക്രമങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്ന തിന്റെ ഭാഗമായി എല്ലാ വിസ കാന്സലേഷന് വിഭാഗങ്ങളും ഒരു ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് മാറ്റിയാണ് ഇത് സാധ്യമാക്കിയതെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. നേരത്തേ എംപ്ലോയ്മെന്റ് വിസ കാന്‍സല്‍ ചെയ്യുന്നതിന് ജീവനക്കാരന്റെ പാസ്പോര്‍ട്ടിന് പുറമെ, ഒിറിജിനല് എമിറേറ്റ്സ് ഐഡി, തൊഴിലുടമ ഒപ്പ് വച്ച അപേക്ഷ, തൊഴില്‍ കരാറിന്റെ കോപ്പി തുടങ്ങിയ രേഖകള്‍ ആവശ്യമായിരുന്നു. എന്നാല്‍ നിലവില്‍ ഇവയുടെ ആവശ്യമില്ല. അപേക്ഷിച്ച ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി കാന്സലേഷന് ലഭ്യമാവുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ബിസിനസ്സ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനും സഹായിക്കുന്നതിനായി നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഫെഡറല്‍ അധികാരികളും സംയോജിച്ചാണ് വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോം ആരംഭി ച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം കഴിഞ്ഞ മാര്‍ച്ചില്‍ ദുബായിലാണ് ആരംഭിച്ചത്. ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. പദ്ധതിയുടെ തുടക്കത്തില്‍ വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വിസകളും ലഭിക്കുന്നതിനുള്ള രേഖകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം യുഎഇയിലുടനീളം 30 ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറച്ചിരുന്നു.
എട്ട് വര്‍ക്ക്, റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഒരു പ്ലാറ്റ്ഫോമിലേക്ക് ചുരുക്കിയിരിക്കുന്നു എന്നതാണ് വര്‍ക്ക് ബണ്ടിലിന്റെ സവിശേഷത. ഒരേ നടപടിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കുകയും പുതിയ ജീവനക്കാര്‍ക്കുള്ള സേവനങ്ങള്‍ ഇത് ലളിതമാക്കുകയും ചെയ്യുന്നു. പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്കല്, സ്റ്റാറ്റസ് ക്രമീകരണം, വിസയും തൊഴില്‍ കരാറും നല്കല്, എമിറേറ്റ്സ് ഐഡി, റെസിഡന്‍സി, മെഡിക്കല്‍ പരിശോധന എന്നിവ ഇതില്‍ ഉള്‍പ്പെടും. തൊഴില്‍ കരാര്‍, എമിറേറ്റ്സ് ഐഡി, റെസിഡന്‍സി എന്നിവ പുതുക്കല്‍, മെഡിക്കല്‍ പരിശോധന, തൊഴില്‍ കരാര്‍, വര്‍ക്ക് പെര്‍മിറ്റ്, റെസിഡന്‍സി എന്നിവ റദ്ദാക്കല്‍ തുടങ്ങിയ സേവനങ്ങളും കൂടുതല്‍ എളുപ്പമാവും.
- വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 9,000 ഇന്ത്യക്കാര്‍; തുർക്ക്മെനിസ്ഥാനും അർമേനിയയും വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; ഒഴിപ്പിക്കാൻ കേന്ദ്രം
- പശ്ചിമേഷ്യയിൽ റഷ്യയുടെ നേരിട്ടുള്ള ഇടപെടൽ; അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ; അമേരിക്കൻ പടക്കപ്പലുകളുടെ നീക്കം റഷ്യ ഇറാന് ചോർത്തി നൽകുന്നു; പശ്ചിമേഷ്യയിൽ പുടിന്റെ ‘മാസ്റ്റർ ഗെയിം’!” ഇറാൻ-റഷ്യ സൈനിക കൂട്ടുകെട്ട് ശക്തം
- ഒറ്റയാൻ കളി വേണ്ട, ഒത്തൊരുമിച്ചുള്ള പോരാട്ടം മതി; കേരളത്തിൽ വേണ്ടത് ‘സംഘനൃത്തം’; കോൺഗ്രസിലെ പടലപ്പിണക്കങ്ങൾക്കെതിരെ രാഹുലിന്റെ സർജിക്കൽ സ്ട്രൈക്ക്!”
- ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും, യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്
- സ്ത്രീകൾക്കും യുവാക്കൾക്കും കോളജ് വിദ്യാർത്ഥിനികൾക്കും കൈനിറയെ വാഗ്ദാനങ്ങൾ; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി രാഹുൽ ഗാന്ധി.” മോദി രാജ്യത്തെ വഞ്ചിച്ചു, കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്; എപ്സ്റ്റീൻ ഫയലുകൾ പരാമർശിച്ച് രാഹുലിന്റെ കടന്നാക്രമണം.
