Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി കുടുംബ സഹായ ഫണ്ട് കൈമാറി..


റിയാദ് : ഹൃദയാഘാതം മൂലം മരണപ്പെട്ട കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. തിരുവന്തപുരം ആറ്റിങ്ങൽ വഞ്ചിയൂർ കട്ടപറമ്പിലുള്ള വിജയകുമാറിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎ യും സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ബി. സത്യൻ, വിജയകുമാറിന്റെ ജീവിത പങ്കാളി ഷീലക്ക് ഫണ്ട് കൈമാറി.

കഴിഞ്ഞ16 വർഷക്കാലമായി റിയാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്ന വിജയകുമാർ ജോലി കഴിഞ്ഞ് റൂമിൽ വിശ്രമിക്കവേ രാത്രിയിൽ നെഞ്ചു വേദനയെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.

കേളി കലാസാംസ്‌കാരിക വേദിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കാൻ കേളി നൽകിവരുന്ന സഹയധനമാണ് കുടുംബ സഹായ ഫണ്ട്. അംശാദായം സ്വീകരിക്കാതെ നൽകി വരുന്ന ഈ ഫണ്ട് അംഗത്വമുള്ള ആൾക്ക് എവിടെ വെച്ച് അപകടം സംഭവിച്ചാലും അവരുടെ കുടുംബത്തിന് കേളി നൽകി വരുന്നതാണ്.

കേളി മുൻ രക്ഷാധികാരി അംഗം സതീഷ് കുമാർ പടയണി, മുൻ കേന്ദ്ര കമ്മറ്റി അംഗം ഹുസൈൻ മണക്കാട്, കേളി മുൻ ഏരിയ കമ്മറ്റി അംഗം അനിൽ കേശവപുരം, സിപിഎം വഞ്ചിയൂർ ലോക്കൽ സെക്രട്ടറി സുഭാഷ്, ബ്രാഞ്ച് സെക്രട്ടറി വഞ്ചിയൂർ മണിക്കുട്ടൻ, പ്രദേശത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകരും വിജയകുമാറിന്റെ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.


Read Previous

ബലരാമൻറെ വിയോഗത്തിൽ കേളി അനുശോചനം സംഘടിപ്പിച്ചു

Read Next

അന്ന് പ്രതികരിക്കാതിരുന്നത് അവരുടെ മാന്യത, ഇത് ദ്വയാർഥമല്ലാതെ പിന്നെ എന്താണ്?; എന്തിനാണ് ഈ മനുഷ്യൻ ഇങ്ങനെയൊക്കെ പെരുമാറുന്നത്?’ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »