Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെനിയ ബസ് അപകടം, ജസ്നയുടെയും മകളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രപോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളിൽ തൃശ്ശൂർ സ്വദേശിനിയായ ജസ്നയുടെയും മകൾ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫും എത്തും. അപകടത്തിൽ ഹനീഫിന് പരിക്കേറ്റിരുന്നെങ്കിലും ​ഗുരുതരമായിരുന്നില്ല.

ഖത്തറിലുള്ള ഒരു ട്രാവൽ ഏജൻസി വഴിയാണ് 28 അം​ഗ ഇന്ത്യൻ സംഘം കെനിയയിലേക്ക് വിനോദ യാത്ര പോയത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്.

അപകട ത്തിൽ അഞ്ച് മലയാളികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 16 പേരും മലയാളികളാണ്. ജസ്ന കുട്ടിക്കാട്ടു ചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ച മലയാളികള്‍.


Read Previous

റിയാദില്‍ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

Read Next

ആരെങ്കിലും പിന്തുണച്ചാല്‍ വേണ്ടെന്ന് പറയാനുള്ള അഹങ്കാരം കാണിക്കുന്നത് എന്തിന്?; ജമാ അത്തെ വിവാദത്തില്‍ പ്രതികരിക്കാന്‍ ഇല്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »