Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്‌കോയിലേക്ക്; ലക്ഷ്യം തുടര്‍ നീക്കങ്ങളില്‍ റഷ്യയുടെ പിന്തുണ


ടെഹ്‌റാന്‍: ഇറാനിലെ മൂന്ന് ആണവ നിലയങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ റഷ്യയുടെ സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്‌കോയിലേക്ക്. അവിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇറാനുമേലുള്ള ആക്രമണ ങ്ങളെ അപലപിച്ച റഷ്യയെ കാര്യങ്ങള്‍ ധരിപ്പിക്കാനും തുടര്‍ നീക്കങ്ങളില്‍ പിന്തുണ ഉറപ്പാക്കാനുമാണ് ഇറാന്റെ ശ്രമം. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അന്താരാ ഷ്ട്ര ആണവോര്‍ജ ഏജന്‍സി അടിയന്തര യോഗം ചേരും.

അതിനിടെ അമേരിക്കന്‍ സൈനിക നടപടിയില്‍ അറബ് രാഷ്ട്രങ്ങള്‍ ആശങ്ക അറിയിച്ചു. അതേസമയം സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കുകയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. അമേരിക്കയുമായും യൂറോപ്യന്‍ നേതാക്കളുമായും ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഇറാന്‍.ആക്രമണങ്ങള്‍ ആണവ നിര്‍വ്യാപന ബാധ്യതകളെ ബാധിക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിരുന്നു. അടിയന്തര സുരക്ഷാ കൗണ്‍സില്‍ ചേരാനും ആക്രമണങ്ങളില്‍ ആണവോര്‍ജ ഏജന്‍സി നടപടിയെടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

ആക്രമണം നടന്ന സ്ഥലങ്ങളില്‍ ആണവ വികിരണമില്ലെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജിസിസി രാഷ്ട്രങ്ങളും ജിസിസി കൂട്ടായ്മയും സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ ഇറാനിലെ ആക്രമണത്തെ തുടര്‍ന്ന് തങ്ങളുടെ രാജ്യത്ത് റേഡിയേഷന്‍ ആശങ്കകളില്ലെന്ന് യുഎഇ, കുവൈറ്റ്്, സൗദി അറേബ്യ, ബഹറൈന്‍ ഉള്‍പ്പടെ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി.

മുന്നോരുക്കങ്ങളുടെ ഭാഗമായി ബഹ്‌റിനില്‍ 70 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ക്ലാസുകള്‍ ഓണ്‍ലൈനാക്കി. ആഭ്യന്തര മന്ത്രാലയ മാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ കൂട്ടത്തോടെ ഒഴിയുന്ന ടെഹ്‌റാനില്‍ ബസ്, മെട്രോ ഉള്‍പ്പടെ സൗജന്യമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.


Read Previous

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം: ഇസ്രയേലും അമേരിക്കയും ഒരു വര്‍ഷം മുന്‍പേ പരിശീലനം പൂര്‍ത്തിയാക്കി’

Read Next

ഏകകണ്‌ഠമായി ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെ അപലപിച്ച് മതനേതാക്കള്‍ രംഗത്ത്, മാനവരാശിയെ രക്ഷിക്കണമെന്ന് ലോകനേതാക്കളോട് അഭ്യര്‍ത്ഥന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »