ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കിട്ടിയെന്നും ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു
യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത് എന്നും സാമുവല്‍ പറയുന്നു. യമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാൻ ഉള്ള നീക്കങ്ങൾ നടക്കുന്നതിനിടയാണ് ജയിലിൽ ഉത്തരവെത്തി യാതയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ച കേസിന് ആസ്പദമായ സംഭവത്തിലെ ഇര തലാലിന്റെ കുടുംബ വുമായി ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പറയുന്നത് ഒരു മില്യൺ യു.എസ് ഡോളറാണ് നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദിയാധന മായി ആവശ്യപ്പെട്ടത് എന്നാണ് സാമുവേൽ ജൊറോം പറയുന്നത്.
ഇതിന് പുറമെ, തലാലിന്റെ കുടുംബം നിർദ്ദേശിക്കുന്ന, സെറിബ്രൽ പാർസി രോഗം ബാധിച്ച അഞ്ചു പേരുടെ ചികിത്സ പൂർണ്ണമായും സൗജന്യമായി ചെയ്തുകൊടുക്കമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ടന്നും ജെറോം പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വധശിക്ഷ സംബ ന്ധിച്ച വാർത്ത വന്നത്. നിമിഷ പ്രിയക്ക് ഈ മാസം 16ന് വധശിക്ഷ നടപ്പാക്കുമെന്ന വാർത്ത സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന തരത്തിൽ ഇക്കഴിഞ്ഞ മാർച്ച് 29നും വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പ്രാചരണം നടന്നത്.
