ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം 4 ഉം വകുപ്പുകള്‍ 2005 ലെ നിയമ ത്തിലെ സെക്ഷന്‍ 6 ന് വിരുദ്ധമാണെന്നും അതിനാല്‍ ആ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എസ്.ഈശ്വരന്‍ ഉത്തരവില്‍ വ്യക്തമാക്കി.
കോഴിക്കോട് സബ്കോടതി ഉത്തരവിനെതിരെ എന്‍പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ് ഈശ്വരന്റെ ഉത്തരവ്. പെണ്‍മക്കളെ ലക്ഷ്മി ദേവിയോട് ഉപമിക്കുന്ന ഒരു വാക്യത്തോടെ യാണ് കോടതി വിധി പറഞ്ഞത്. സ്‌കന്ദപുരാണത്തിലെ ‘ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം’ എന്ന വാക്യവും ഉത്തരവില്‍ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബര്‍ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശ മുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി
വിവിധ നിയമങ്ങള്‍ പരിശോധിച്ച കോടതി ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി. 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിര്‍ത്തലാക്കല്‍) നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുട ര്‍ച്ചാവകാശ (ഭേദഗതി) നിയമവുമായി ചേര്‍ന്നു പോകുന്നില്ല. സെക്ഷന്‍ 3 അനുസരിച്ച് പാരമ്പര്യ സ്വത്തില്‍ ആര്‍ക്കും ജന്മാവകാശമില്ല എന്നു പറയുമ്പോള്‍ സെക്ഷന്‍ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവര്‍ക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്. എന്നാല്‍ 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കള്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നു പറയുന്നു. ഈ സാഹചര്യത്തില്‍ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമം നിലനില്‍ക്കില്ല എന്നും കോടതി വ്യക്തമാക്കി
