Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിണമണിഞ്ഞ പുതുവത്സരാഘോഷം: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി; പ്രദേശത്തെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം


ക്രാന്‍സ് മൊണ്ടാന: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോട നത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പതായി. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ നൂറോളം പേരുടെ നില ഗുരുതരമാണ്. ആല്‍പൈന്‍ സ്‌കീ റിസോര്‍ട്ട് പട്ടണമായ ക്രാന്‍സ് മൊണ്ടാനയിലെ കോണ്‍സ്റ്റലേഷന്‍ ബാറിലാണ് സ്ഫോടനമുണ്ടായത്.

പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. പുതുവര്‍ഷം പുലര്‍ന്നതിന്റെ ആഘോ ഷങ്ങളുടെ ഭാഗമായി ഇരുനൂറോളം പേര്‍ ബാറില്‍ ഉണ്ടായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധി പ്പിച്ചു. ഇരയായവരില്‍ അധികവും വിനോദ സഞ്ചാരികളാണ്. ക്രാന്‍സ് മൊണ്ടാനയിലെ ആശുപത്രികള്‍ പൊള്ളലേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയണ്. ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ് മൊണ്ടാന. ആല്‍പ്സ് പര്‍വ്വത നിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. അപകടത്തെ തുടര്‍ന്ന് ക്രാന്‍സ് മൊണ്ടാന മേഖലയിലൂടെയുള്ള വിമാന സര്‍വ്വീസുക ള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ വലൈസ് കാന്റണിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ബിയാട്രിസ് പില്ലൗഡ് ബിബിസി യോട് പറഞ്ഞു.ഇരകളെ തിരിച്ചറിയാനും അവരുടെ മൃതദേഹങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് തിരികെ നല്‍കുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പില്ലൗഡ് കൂട്ടിച്ചേര്‍ത്തു.അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനും പ്രദേശം സുരക്ഷി തമാക്കുന്നതിനുമുള്ള അടിയന്തര സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Read Previous

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

Read Next

സിറ്റി ഫ്ലവർ അബഹ ശാഖ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »