കുവൈറ്റിൽ വൻ ഭീകര ഗൂഢാലോചന തകർത്തു; ഹിസ്ബുല്ല ബന്ധമുള്ള സെൽ പിടിയിൽ


കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ നേതാക്കളെയും ഉന്നത വ്യക്തികളെയും ലക്ഷ്യമിട്ട് നടത്തിയ വൻ ഭീകര പദ്ധതി ആഭ്യന്തര മന്ത്രാലയം തകർത്തു. നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി നേരിട്ട് ബന്ധമുള്ള ഒരു തീവ്രവാദ ശൃംഖലയെയാണ് സുരക്ഷാ സേന പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷ യ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന രീതിയിൽ വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി

.രാജ്യത്തിനകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്ന വലിയൊരു ശൃംഖലയാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്. പിടിക്കപ്പെട്ടവരിൽ അഞ്ച് കുവൈറ്റ് പൗരന്മാർ.പൗരത്വം റദ്ദാക്കപ്പെട്ട ഒരു വിദേശി.രണ്ട് ഇറാൻ പൗരന്മാരും രണ്ട് ലെബനാൻ പൗരന്മാരും.ഇതുകൂടാതെ രാജ്യത്തിന് പുറത്തുള്ള 14 പ്രതികളെയും മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്.

രാജ്യത്തെ പ്രമുഖരെയും നേതാക്കളെയും വധിക്കാനുള്ള കൃത്യമായ പദ്ധതികൾ ഇവർ തയ്യാറാക്കിയി രുന്നു. രാജ്യത്തിന്റെ ഉന്നത താൽപ്പര്യങ്ങളെ തകർക്കാനും ചാരവൃത്തി നടത്താനും ഭീകര സംഘടന കളിൽ ചേരാനും തങ്ങൾ ശ്രമിച്ചതായി പ്രതികൾ സമ്മതിച്ചു. ഇതിനായി പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടിരുന്നതായി മന്ത്രാലയം വക്താവ് പറഞ്ഞു

പിടിക്കപ്പെട്ട പ്രതികൾ രാജ്യത്തിന് പുറത്ത് പോയി ഹിസ്ബുല്ല നേതാക്കളിൽ നിന്ന് വിപുലമായ സൈനിക പരിശീലനം നേടിയതായി കണ്ടെത്തി.നൂതന ആയുധങ്ങളുടെ ഉപയോഗം. സ്ഫോടകവസ്തു ക്കൾ കൈകാര്യം ചെയ്യുന്ന രീതികൾ. നിരീക്ഷണ സംവിധാനങ്ങളും രഹസ്യ നീക്കങ്ങളും.ലക്ഷ്യമിട്ട വ്യക്തികളെ വധിക്കാനുള്ള പ്രത്യേക പരിശീലനം എന്നിവ ഇവര്‍ നേടിയിരുന്നു. രാജ്യത്തോടുള്ള കടുത്ത വഞ്ചനയും സുരക്ഷാ നിയമങ്ങളുടെ ലംഘനവുമാണ് ഈ സംഘം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Read Previous

വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയില്ലാതെ മടങ്ങാൻ സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെ അനുമതി

Read Next

ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ച് അറബ് രാജ്യങ്ങൾ; സായുധ സംഘങ്ങളെ നിയന്ത്രിക്കാൻ തയ്യാറാകണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »