ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ച് അറബ് രാജ്യങ്ങൾ; സായുധ സംഘങ്ങളെ നിയന്ത്രിക്കാൻ തയ്യാറാകണം


റിയാദ്: മേഖലയിലെ സുരക്ഷാ സ്ഥിരത തകർക്കുന്ന തരത്തിൽ ഇറാൻ നടത്തുന്ന നേരിട്ടുള്ള ആക്രമണങ്ങളെയും പ്രോക്സി ഗ്രൂപ്പുകളുടെ നീക്കങ്ങളെയും ശക്തമായി അപലപിച്ച് ആറ് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളാണ് ഇറാന്റെ നടപടികൾക്കെതിരെ രംഗത്തെത്തിയത്.

ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാൻ അനുകൂല സായുധ സംഘങ്ങൾ അയൽ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഉടനടി അവസാനിപ്പി ക്കണം. സുരക്ഷാ കൗൺസിൽ പ്രമേയം 2817 (2026) അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങൾ കുറ്റകരമാണ്.

ഇറാഖുമായുള്ള സാഹോദര്യ ബന്ധം വിലമതിക്കുമ്പോൾ തന്നെ, സ്വന്തം മണ്ണിൽ നിന്ന് അയൽ രാജ്യ ങ്ങളെ ആക്രമിക്കുന്ന മിലിഷ്യകളെയും സായുധ സംഘങ്ങളെയും നിയന്ത്രിക്കാൻ ഇറാഖ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം, ഇത്തരം ആക്രമണങ്ങൾക്കെതിരെ വ്യക്തിഗതമായും കൂട്ടായും സ്വയം പ്രതിരോധിക്കാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് രാജ്യങ്ങൾ വ്യക്തമാക്കി.

മേഖലയിലെ സുരക്ഷ തകർക്കാൻ ശ്രമിച്ച സ്ലീപ്പർ സെല്ലുകളെയും ഹിസ്ബുള്ളയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകളെയും വിജയകരമായി പിടികൂടിയ സുരക്ഷാ സേനയെ പ്രസ്താവനയിൽ അഭിനന്ദിച്ചു. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ ജീവനും സംരക്ഷിക്കുന്നതിൽ സുരക്ഷാ വിഭാഗം കാട്ടുന്ന ജാഗ്രത പ്രശംസനീയമാണെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇറാൻ തങ്ങളുടെ ആക്രമണങ്ങൾ ഉടനടി നിരുപാ ധികമായി അവസാനിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.


Read Previous

കുവൈറ്റിൽ വൻ ഭീകര ഗൂഢാലോചന തകർത്തു; ഹിസ്ബുല്ല ബന്ധമുള്ള സെൽ പിടിയിൽ

Read Next

അടിമകളാകാന്‍ ഞങ്ങളില്ല, വോട്ട് ഫോര്‍ നോട്ട’; പൊന്നാനിയില്‍ ബോര്‍ഡ്‌വെച്ച് ‘സഖാക്കള്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »