ആഗോള സാമ്പത്തിക പ്രതിസന്ധി കൊറോണയേക്കാൾ ഭീകരം; സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ ; മുൻകരുതൽ നടപടികളുമായി സൗദി അറേബ്യ



റിയാദ്: നിലവിലെ ആഗോള സാഹചര്യങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയേക്കാൾ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണ് മുന്നോട്ട് പോകുന്നത്.കഴിഞ്ഞ 50 വർഷമായി പൈപ്പ്‌ലൈൻ ശൃംഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും സൗദി നിക്ഷേപം നടത്തി യിട്ടുണ്ട്. ഈ ദീർഘകാല പദ്ധതികൾ നിലവിലെ ഊർജ്ജ പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ രാജ്യത്തെ സഹായിക്കുന്നു.

നിലവിലെ സംഭവവികാസങ്ങൾ കേവലം ഒരു മേഖലയെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ചലനങ്ങളെയാകെ സാരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകം നേരിടുന്ന അപ്രതീക്ഷിത സാമ്പത്തിക തകർച്ചകളെ നേരിടാൻ കൃത്യമായ ആസൂത്രണവും ദീർഘകാല നിക്ഷേപങ്ങളും അനിവാര്യമാണെന്ന് മുഹമ്മദ് അൽ-ജദാൻ്റെ വാക്കുകൾ അടിവരയിടുന്നു.


Read Previous

യുഎഇക്ക് നേരെ വൻ വ്യോമാക്രമണം: 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും പ്രതിരോധ സേന തകർത്തു

Read Next

‘മമത സര്‍ക്കാരിനെ പിഴുതെറിയും’; ആര്‍ജി കര്‍ ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാര്‍ഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »