ആണവ ദുരന്തമുണ്ടാക്കാൻ ഇസ്രയേൽ ശ്രമം, ഇറാനെ പിന്തുണച്ച് റഷ്യ


മോസ്ക്കോ: ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയ തിന് പിന്നാലെ റഷ്യ രംഗത്ത്. ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണെന്നും അതിന്‍റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.

യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് മഹാമാരിക്ക് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്ന് പുടിൻ പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ സാധ്യമല്ല.

സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉൽപാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. കൂടാതെ ഹൈഡ്രോകാർബൺ, മെറ്റൽ, ഫെർട്ടിലൈസർ കമ്പനികൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു. ഇതിനൊരു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയുടെ പിന്തുണയ്ക്ക് ഇറാൻ നന്ദി പറഞ്ഞു. പുടിന്റെ വാക്കുകൾ ധൈര്യം പകരുന്നതാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാൻ പ്രതികരിച്ചു. രണ്ട് ദിവസം മുമ്പാണ് ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നത്.


Read Previous

ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍, പാണക്കാട്ടെത്തി അംഗത്വമെടുത്തു

Read Next

റിയാദിന് നേരെ മിസൈൽ ആക്രമണം; രണ്ട് മിസൈലുകൾ തകർത്തു; നാല് മിസൈലുകൾ അറബിക്കടലിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് പതിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »