ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശത്രുതാപരമായ നീക്കത്തെത്തുടർന്ന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ഉടനടി സജ്ജമാവുകയും മിസൈലുകളെ പ്രതിരോധിക്കു കയും ചെയ്തു.

ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ മിസൈലുകളിൽ രണ്ടെണ്ണം പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തു.ബാക്കിയുള്ള നാല് മിസൈലുകൾ അറബിക്കടലിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് പതിച്ചത്. ജനവാസമില്ലാത്ത മേഖലകളിൽ മിസൈലുകൾ പതിച്ചതിനാൽ ജീവഹാനിയോ ഭൗതികമായ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
