ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് മാറി താമസിക്കേണ്ടി വന്ന യു.എസ് സൈനികര്‍ക്ക് അഭയം നല്‍കുന്ന ഗള്‍ഫിലെ ഹോട്ടലുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. പ്രത്യേകിച്ചും ബഹ്റിനിലെയും യുഎഇയിലെയും ഹോട്ടല്‍ ഉടമകള്‍ക്കാണ് ഇറാന്റെ അന്ത്യശാസനം.

‘സൈനികര്‍ ഉള്‍പ്പെടെയുള്ള അമേരിക്കക്കാര്‍ ഒരു ഹോട്ടലില്‍ കയറുമ്പോള്‍, ഞങ്ങളുടെ കാഴ്ചപ്പാടില്‍ ആ ഹോട്ടല്‍ അമേരിക്കന്‍ ആയി മാറുന്നു’- ഇറാന്റെ സൈനിക വക്താവ് അബോള്‍ഫാസല്‍ ഷെകാര്‍ച്ചി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ഹോട്ടലുകള്‍ അമേരിക്കന്‍ സൈനികര്‍ക്ക് ആതിഥേയമരുളുന്നതിനെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്‍ സൈന്യത്തി ന്റെ ഭീഷണി. യു.എസ് സൈനികര്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് അരാഗ്ചി കുറ്റപ്പെടുത്തി.
അതിനിടെ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇറാന്റെ സൈനിക വിഭാഗമായ ഐആര്‍ജിസി ഗള്‍ഫിലെ സിവിലിയന്മാരോട് ആവശ്യപ്പെട്ടു. സൈനിക സ്ഥലങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ മെസേജിങ് പ്ലാറ്റ്ഫോമുകള്‍ വഴി രഹസ്യമായി പങ്കിടാനാണ് ഐആര്‍ജിസിയുടെ ആഹ്വാനം. ചെയ്തിട്ടുണ്ട്.
