സൗദിയിൽ ഏപ്രിലിൽ കനത്ത മഴയ്ക്ക് സാധ്യത; വർഷത്തിലെ ഏറ്റവും ഉയർന്ന മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


റിയാദ്: സൗദി അറേബ്യയിൽ വരാനിരിക്കുന്ന ഏപ്രിൽ മാസം കാലവർഷം അതിന്റെ മൂർധന്യാവസ്ഥ യിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമായി ഏപ്രിൽ മാറുമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക വക്താവ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് രാജ്യത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തവണ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ദക്ഷിണ പ്രവിശ്യകളായ ജിസാൻ, അസീർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പാലിക്ക ണമെന്ന് നിർദ്ദേശമുണ്ട്. മഴ കനക്കുന്നതോടൊപ്പം തന്നെ രാജ്യത്തെ ചില ഭാഗങ്ങളിൽ താപനിലയിൽ നേരിയ വർദ്ധനവുണ്ടാകും. സാധാരണ നിലയേക്കാൾ 1°C വരെ ചൂട് കൂടാനാണ് സാധ്യത.

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.


Read Previous

സൗദിയില്‍ ജിമ്മുകളിൽ മിന്നൽ പരിശോധന: അനധികൃത മരുന്നുകൾ വിറ്റ വിദേശി പരിശീലകർ പിടിയിൽ

Read Next

റിയാദിന് നേരെ ഇന്ന് പുലര്‍ച്ചെ മിസൈൽ ആക്രമണം: 7 ബാലിസ്റ്റിക് മിസൈലുകൾ തകർത്ത് സൗദി പ്രതിരോധ സേന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »