ഇറാൻ്റെ മണ്ണില്‍ അമേരിക്കയുടെ മിന്നല്‍ നീക്കം; കാണാതായ വ്യോമസേനാംഗത്തെ വീണ്ടെടുത്തു, സ്ഥിരീകരിച്ച് ട്രംപ്


ടെഹ്‌റാൻ: ഇറാൻ മണ്ണിൽ വെച്ച് വെടിവെച്ചിട്ട എഫ്-15ഇ (F-15E) യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ അമേരിക്കൻ വ്യോമസേനാംഗത്തെ കണ്ടെത്തിയതായി ഔദ്യോഗിക റിപ്പോർട്ടുകൾ. കടുത്ത പോരാട്ടം നടക്കുന്ന ഇറാനിയൻ മണ്ണിൽ അതീവ രഹസ്യമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ശനിയാഴ്ച (ഏപ്രിൽ 4) നടന്ന അതീവ സാഹസികമായ നീക്കത്തിനൊടുവിലാണ് ശത്രുരേഖകൾക്കുള്ളിൽ നിന്നും സൈനികനെ അമേരിക്കൻ സേന കണ്ടെടുത്തത്. ഇറാൻ യുദ്ധവിമാനം വെടിവച്ചിട്ടതിനെത്തുടർന്ന് കാണാതായ യുഎസ് സൈനികനെ രക്ഷപ്പെടുത്തിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കാണാതായ ക്രൂ അംഗത്തെ അമേരിക്കൻ കമാൻഡോകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ശത്രുപക്ഷത്തിന് ആധിപത്യമുള്ള പ്രദേശമായതിനാൽ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റ സൈനികൻ നിലവിൽ യുഎസ് സൈനിക താവളത്തിൽ ചികിത്സയിലാണ്.

ഇറാനിലെ ദുർഘടമായ പർവതനിരകളിൽ ഒളിവിലായിരുന്ന സൈനികനെ കണ്ടെത്താൻ അമേരിക്ക യുടെ എലൈറ്റ് കമാൻഡോ വിഭാഗമായ ‘ഡെൽറ്റ ഫോഴ്സ്’ ആണ് രംഗത്തിറങ്ങിയത്. സൈനികനെ ഇറാൻ സൈന്യം വളയുന്നതിന് തൊട്ടുമുമ്പ് ഡെൽറ്റ ഫോഴ്സ് സംഘം അവിടെ എത്തുകയും കനത്ത വെടിവെ പ്പിനിടയിൽ അദ്ദേഹത്തെ വീണ്ടെടുക്കുകയും ചെയ്തു. ദൗത്യത്തിനിടെ സൈനികന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ അദ്ദേഹം സുരക്ഷിതനാണെന്നും “സുഖമായിരിക്കുമെന്നും” ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

രക്ഷാദൗത്യത്തിന് ശേഷം സൈനികരെ കൊണ്ടുപോകാനെത്തിയ സി-130 ട്രാൻസ്പോർട്ട് വിമാനത്തി ന്റെ ചക്രം മണലിൽ ഉറച്ചുപോയത് ആശങ്കയുണ്ടാക്കി. ഒടുവിൽ ശത്രുക്കൾക്ക് പിടികൊടുക്കാതിരി ക്കാൻ ആ വിമാനം അവിടെത്തന്നെ സ്ഫോടനത്തിലൂടെ നശിപ്പിച്ചാണ് കമാൻഡോകൾ പിന്മാറിയതെന്ന് ദേശീയ സുരക്ഷാ നിരീക്ഷകൻ ജാക്ക് മർഫി റിപ്പോർട്ട് ചെയ്തു

നമ്മൾ അവനെ വീണ്ടെടുത്തു!”: ഡൊണാൾഡ് ട്രംപ്

“നമ്മുടെ ധീരനായ വാരിയർ സുരക്ഷിതനാണ്! ശത്രുക്കൾ തൊട്ടടുത്തെത്തിയിട്ടും തൻ്റെ സൈനികനെ അമേരിക്ക കൈവിട്ടില്ല. ഡസൻ കണക്കിന് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ഈ ദൗത്യം നടത്തിയത്. ഒരു അമേരിക്കൻ സൈനികനെ പോലും നമുക്ക് നഷ്ടമായില്ല എന്നത് നമ്മുടെ വ്യോമ കരുത്തിൻ്റെ തെളിവാണ്.”

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ വെച്ച് യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ നേരത്തെ തന്നെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തിയി രുന്നു. എന്നാൽ രണ്ടാമത്തെ അംഗമായ വെപ്പൺ സിസ്റ്റംസ് ഓഫീസറെ കണ്ടെത്താൻ വൈകുകയായി രുന്നു.’

രക്ഷാപ്രവർത്തനത്തിനായി എത്തിയ അമേരിക്കൻ ഹെലികോപ്റ്ററുകൾക്ക് നേരെ ഇറാനിയൻ സൈന്യം വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത്. 20 വർഷത്തിനിടെ ആദ്യമായാണ് ഒരു അമേരിക്കൻ യുദ്ധവിമാനം ശത്രുരാജ്യത്തിൻ്റെ മണ്ണിൽ വെച്ച് വെടിവെച്ചിടുന്നത്.

.


    Read Previous

    ഉയിർപ്പിൻ്റെ പ്രത്യാശയിൽ കേരളം; വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കാൻ കർദിനാളിൻ്റെ ആഹ്വാനം

    Read Next

    ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

    Leave a Reply

    Your email address will not be published. Required fields are marked *

    Most Popular

    Translate »