കേരളത്തിന്റെ വികസനവും, സാമൂഹ്യനീതിയും ഉറപ്പാക്കാൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കൂക : നവയുഗം


ദമ്മാം: കേരളത്തിന്റെ സാമൂഹിക നീതിയും, വികസന നേട്ടങ്ങളും സംരക്ഷിക്കാനും, ശക്തിപ്പെടു ത്താനും, നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.

വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സുരക്ഷാ പദ്ധതികൾ, തൊഴിലവസരങ്ങൾ എന്നിവയിൽ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞ പത്തുവർഷമായി ഇടതുപക്ഷ സർക്കാരുകൾ വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തൽ, അതിദാരിദ്ര്യ നിവാരണം, സ്ത്രീശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം തന്നെയാണ്.പ്രവാസി മലയാളിക ളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ കൈകൊണ്ട നടപടികൾ ഏറെ ശ്രദ്ധേയമാണ്. 

കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകൾ, തിരിച്ചെത്തിയ പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ (NDPREM),  നിക്ഷേപ സാധ്യതകൾ ഒരുക്കൽ, പ്രവാസി ക്ഷേമനിധി പെൻഷൻ 2016 ൽ പ്രതിമാസം കേവലം 500 രൂപ ആയിരുന്നത് നിലവിൽ 3500 രൂപ യായി വർധിപ്പിക്കുകയും, പ്രവാസി ക്ഷേമനിധിയിൽ അംഗത്വത്തി നുള്ള പ്രായപരിധി 55 വയസ്സിൽ നിന്നും 60 വയസ്സായി ഉയർത്തുകയും, പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലോകകേരളസഭക്ക് രൂപം നൽകുകയും, ഇത് വഴി ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസി മിഷൻ, പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി കാൾസെന്റർ, നോർക്ക പോലീസ് സ്റ്റേഷൻ എന്നിവ വഴി സർക്കാർ പ്രവാസികൾക്ക് ഉറച്ച പിന്തുണയാണ് നൽകിവരുന്നത്. നോർക്ക റൂട്സ് വഴി നൽകി വരുന്ന വിവിധ ധനസഹായങ്ങൾ, വിദേശ ഭാഷ പഠനം, റിക്രൂട്ട്മെന്റ്, സംരംഭം തുടങ്ങുന്നതിനായുള്ള വായ്പകളും, മാർഗനിർദ്ദേശങ്ങളും,  2025 നവംബർ ആദ്യം തുടങ്ങിയ നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതി, അതിന്റെ തുടർച്ചയായുള്ള നോർക്ക കെയർ പ്ലസ് പദ്ധതി മുഖേനയുള്ള 10 ലക്ഷം മുതൽ ഒരു കോടി വരെയുള്ള ഇൻഷുറൻസ് പദ്ധതി, നിയമസഹായം, ആംബുലൻസ് സർവീസ് ഇതെല്ലാം ഇവയിൽ ഉൾപ്പെടുന്നു.

അതേസമയം, വയനാട് മേഖലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകിയ സഹായം വാഗ്ദാനം നടപ്പാക്കുന്നതിൽ  ദയനീയമായി പരാജയപ്പെട്ട കോണ്ഗ്രെസ്സ് പാർട്ടി നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണി ജയിച്ചാൽ, തമ്മിലടിയ്ക്കാനല്ലാതെ, ജനക്ഷേമകരമായ ഒന്നും തന്നെ അവരിൽ നിന്നും കേരള സമൂഹം പ്രതീക്ഷിക്കേണ്ടതില്ല.  മത വർഗ്ഗീയ പ്രീണനമാണ് അവരുടെ മുഖ്യഅജണ്ട. അധികാരം കിട്ടിയാൽ സുസ്ഥിരമായ ഭരണം അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. പരസ്പരം തമ്മിലടിച്ചും, ഗ്രൂപ്പ്‌ കളിച്ചും സംസ്ഥാനത്തു അസ്ഥിരത സൃഷ്ടിക്കാനെ അവർക്കാവു എന്നത് കഴിഞ്ഞ കാലങ്ങളിലെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

മറുവശത്ത് സാമൂഹിക ഐക്യം, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ഭീഷണിയായ ബിജെപി സംഘപരിവാർ നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയെ കേരള ജനത എക്കാലവും തള്ളിക്കളഞ്ഞിട്ടുള്ളതാണ്. തുടർന്നും അവരെ കേരള ജനത അവഗണിക്കുമെന്ന കാര്യത്തിൽ ഒട്ടും തന്നെ സംശയമില്ല.

ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ കൂടുതൽ പ്രസക്തമാകുന്ന ഈ കാലഘട്ടത്തിൽ, ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണ തുടർച്ച ഉറപ്പാക്കുന്ന തിനായി, എല്ലാ ജനാധിപത്യ വിശ്വാസികളും  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്നും, ഇടതു മുന്നണി സർക്കാരിനെ തിരികെ ഭരണത്തിൽ എത്തിയ്ക്കണമെന്നും നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.


Read Previous

അഡ്വ. എം. റഹ്മത്തുള്ളയുടെ വിജയത്തിനായി റിയാദിൽ യുഡിഎഫ് പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

Read Next

‘സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »