ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി റിയാദിലെ ഇന്ത്യ ഹൗസിൽ കമ്മ്യൂണിറ്റി സ്വീകരണം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഒരുക്കിയ വിരുന്നിൽ പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. മേഖലയിലെ സവിശേഷ സാഹചര്യത്തിൽ ഐക്യവും സൗഹൃദവും പുതുക്കാനുള്ള അർത്ഥവത്തായ വേദിയായി ഈ ഒത്തുചേരൽ മാറി.

നിലവിലെ സാഹചര്യങ്ങളിൽ പ്രവാസി സമൂഹം പുലർത്തുന്ന സംയമനത്തെയും അതിജീവന ശേഷി യെയും അംബാസഡർ പ്രസംഗത്തിൽ അഭിനന്ദിച്ചു. സൗദി സുഹൃത്തുക്കളുമായി ചേർന്ന് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ രീതി ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബഹുമാനത്തിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കായി 24 മണിക്കൂർ ഹെൽപ്പ് ലൈൻ
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ എംബസി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം സജ്ജമാണ്. പ്രവാസികൾക്ക് താമസ്ഥലത്തിന് അടുത്തായി സേവനങ്ങൾ ലഭ്യമാക്കാൻ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് കോൺസുലർ സേവനങ്ങളും ഔട്ട്റീച്ച് പ്രോഗ്രാമുകളും എംബസി സംഘടിപ്പിച്ചു വരുന്നു.
വിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ
സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾ പരിഹരിക്കാൻ എംബസി മുൻകൈ എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്കൂൾ മാനേജ്‌മെന്റുകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. അടുത്തിടെ സൗദിയിൽ ജെഇഇ (JEE) പരീക്ഷകൾ വിജയകര മായി പൂർത്തിയാക്കിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഇന്ത്യ നൽകുന്ന ഉറച്ച പിന്തുണ അംബാസ ഡർ ആവർത്തിച്ചു. പ്രവാസി സംഘടനകളുടെയും വോളന്റിയർമാരുടെയും സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസികൾക്ക് ആവശ്യമായ എല്ലാ സഹായ ങ്ങളും എംബസിയിൽ നിന്ന് ലഭ്യമാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
