ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കായംകുളം കീരിക്കാട് തെക്ക് സ്വദേശി നിസാം (44) റിയാദിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രക്തക്കുഴലിലെ തടസ്സം നീക്കുന്നതിനുള്ള പരിശോധനകൾക്കായി ഇന്ന് ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

കഴിഞ്ഞ 18 വർഷമായി റിയാദ് എയർപോർട്ടിൽ ജി.ഡി.എൽ മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജസീല. മക്കൾ: മിൻഹാ, മിസ്ബ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ ആലപ്പുഴ ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
