ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല; ജനാധിപത്യം വിജയിക്കട്ടെ’


കോട്ടയം: ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കട്ടെ. അതിന് നിലവിലെ സാഹചര്യങ്ങൾ പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ നിലപാടെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.

ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ്‌ തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷമായി രുന്നു സുകുമാരൻ നായരുടെ പ്രതികരണം. ആരാണ് ജയിക്കുന്നതെന്നു വെച്ചാൽ അവരു വരട്ടെ. ആരെ യും മാറ്റണമെന്നോ വേണ്ടെന്നോ ഒന്നും പറയുന്നില്ല. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങൾ സ്വീകരിക്കണം.

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരെ ശിക്ഷിക്കണം. അതിലൊരു സംശയവുമില്ല. സർക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് നടക്കട്ടെ”, ജി സുകുമാരൻ നായർ പറഞ്ഞു. ആർക്കെങ്കിലും അനുകൂല തരം​ഗമുണ്ടോയെന്ന ചോദ്യത്തിന്, ഇപ്പോൾ അങ്ങനെയൊന്നും പറയുന്നില്ല എന്നും സുകുമാരൻ നായർ പ്രതികരിച്ചു.


Read Previous

ദുര്‍ബലന്‍ എങ്കില്‍ എന്തിന് ഇത്ര അധിക്ഷേപം?, വോട്ടിന് കാശ് കേരളത്തില്‍ കാണാത്ത കാഴ്ച; യുഡിഎഫ് അനുകൂല കാറ്റെന്ന് രമേഷ് പിഷാരടി

Read Next

കായംകുളം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »