ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി തലസ്ഥാനത്തെ വിനോദ-വിനോദസഞ്ചാര കേന്ദ്രമായ ഖിദ്ദിയ സിറ്റിയെ ബന്ധിപ്പി ച്ചുകൊണ്ടുള്ള അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണ നടപടികൾക്ക് തുടക്കമായി. പദ്ധതിയുടെ പ്രീ-ക്വാളിഫിക്കേഷൻ അഭ്യർത്ഥനകൾ റിയാദ് സിറ്റി റോയൽ കമ്മീഷനും ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും ചേർന്ന് സ്വീകരിച്ചു തുടങ്ങിയതായി ബ്രിട്ടീഷ് മാസികയായ MEED റിപ്പോർട്ട് ചെയ്തു.

കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട്, കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (KAFD) എന്നിവയെയാണ് പുതിയ ഹൈ-സ്പീഡ് ട്രെയിൻ ഖിദ്ദിയ സിറ്റിയുമായി ബന്ധിപ്പിക്കുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ വിമാനത്താവളത്തിൽ നിന്ന് ഖിദ്ദിയയിലേക്കുള്ള യാത്രാസമയം വെറും 30 മിനിറ്റായി ചുരുങ്ങും. റിയാദിലെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ പദ്ധതി സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ്.
