ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഹൈൽ: സൗദി അറേബ്യയുടെ വടക്കൻ മധ്യമേഖലയായ ഹൈലിൽ ശക്തമായ ആലിപ്പഴ വീഴ്ച. അൽ-ഹൈത്തിന് വടക്ക് ഭാഗത്താണ് ഗോൾഫ് ബോളിന്റെ വലിപ്പമുള്ള കൂറ്റൻ ആലിപ്പഴങ്ങൾ പതിച്ചത്. വ്യാഴാഴ്ച അനുഭവപ്പെട്ട അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം പ്രദേശവാസികളിൽ അത്ഭുതവും ഒപ്പം ആശങ്കയും ഉളവാക്കി.

മരുഭൂമിയിൽ സാധാരണയായി കാണാത്ത വിധം പ്രകൃതിയുടെ ശക്തി പ്രകടമാക്കുന്ന ദൃശ്യങ്ങളാണ് മേഖലയിൽ ഉടനീളം കണ്ടത്. കൂറ്റൻ ആലിപ്പഴങ്ങൾ പതിച്ച് ചില വാഹനങ്ങൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനിടെയാണ് ഹൈലിലെ ഈ അപൂർവ്വ കാഴ്ച.
