ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തബൂക്ക്: സൗദി അറേബ്യയുടെ ഭക്ഷ്യസുരക്ഷാ മേഖലയിൽ നിശബ്ദ വിപ്ലവം തീർത്ത് തബൂക്ക് മേഖല. ആധുനിക കൃഷിരീതികളിലൂടെയും നൂതന സാങ്കേതികവിദ്യയിലൂടെയും രാജ്യത്തെ പ്രധാന ഭക്ഷ്യ ഉത്പാദന കേന്ദ്രമായി തബൂക്ക് മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രതിവർഷം മൂന്ന് കോടിയി ലധികം കാടകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

കാട ഉത്പാദനത്തിന് പുറമെ മുട്ട ഉത്പാദനത്തിലും വലിയ മുന്നേറ്റമാണ് മേഖല നടത്തുന്നത്. പ്രതിവർഷം ഏകദേശം 40 ലക്ഷം മുട്ടകൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. പൂർണ്ണമായും ഓട്ടോമേറ്റഡ് രീതിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക അറവുശാലകളാണ് തബൂക്കിന്റെ മറ്റൊരു പ്രത്യേകത. മണിക്കൂറിൽ പതിനായിരം പക്ഷികളെ വരെ സംസ്കരിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റുകൾ.
മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് അതിവേഗം വികസിക്കുന്ന സൗദിയുടെ കാർഷിക-ഭക്ഷ്യ മേഖലയുടെ കരുത്താണ് തബൂക്കിലെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. വിഷൻ 2030-ന്റെ ഭാഗമായുള്ള ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി ഇതിനെ വിലയിരുത്തുന്നു.
