അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ: സൗദിയും നെതർലാൻഡും കൈകോർക്കുന്നു


റിയാദ്: ആഗോള വ്യാപാരത്തിന്റെ ജീവനനാഡിയായ അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ ഉറപ്പാ ക്കുന്നതിൽ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും നെതർലാൻഡും തീരുമാനിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഡച്ച് വിദേശകാര്യ മന്ത്രി ടോം ബെറെൻഡൻസുമായി റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

സമുദ്രപാതകളുടെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെ ഡച്ച് വിദേശകാര്യ മന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദി അറേബ്യയുടെയും അയൽരാജ്യങ്ങ ളുടെയും പരമാധികാരം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ചെങ്കടൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളിലെ സുരക്ഷാ ഭീഷണികൾ നേരിടാൻ സംയുക്ത നീക്കങ്ങൾ അനിവാര്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തിയതായി സൗദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു.


Read Previous

ഭക്ഷ്യ ഉത്പാദനത്തിൽ കരുത്താർജിച്ച് തബൂക്ക്; പ്രതിവർഷം മൂന്ന് കോടിയിലേറെ കാടകൾ

Read Next

“സൗഹൃദം പുതുക്കി ഖത്തറും സിറിയയും; അമീർ ശൈഖ് തമീമും പ്രസിഡന്റ് അഹ്മദ് അൽ-ശറായയും ദോഹയിൽ കൂടിക്കാഴ്ച നടത്തി.”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »