പ്രവാസലോകത്തെ സജീവ സാന്നിധ്യം; അൽഖർജിലെ പ്രമുഖ വ്യാപാരി കൊട്ടാരക്കര സ്വദേശി കോശി ലൂക്കോസ് നാട്ടിൽ അന്തരിച്ചു.


റിയാദ്: സൗദി അറേബ്യയിലെ അൽഖർജിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) നാട്ടിൽ അന്തരിച്ചു. കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ് – തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിങ് – ഇലക്ട്രിക്കൽ ഷോപ്പ് നടത്തിവരികയായി രുന്നു. ദീർഘകാലം കുടുംബസമേതം അൽഖർജിലായിരുന്നു താമസം. തന്റെ പ്രവാസ ജീവിതത്തിലു ടനീളം സാമൂഹിക രംഗത്തും വ്യാപാര രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ഭാര്യ: ലീലാമ്മ.മക്കൾ: കൈയ്‌സൺ കോശി (സൗദി), ലിൻഡ കോശി (യുകെ). മകൻ കൈയ്‌സൺ കോശി കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് ജോയന്റ് ട്രഷററാണ്.

കോശി ലൂക്കോസിന്റെ വിയോഗത്തിൽ അൽഖർജി ലെ വിവിധ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.


Read Previous

വ​ട​ക​ര​യി​ലെ ഡീ​ല്‍ ആ​രോ​പ​ണം പ​രാ​ജ​യ ഭീ​തി​യി​ല്‍; എം.​വി. ഗോ​വി​ന്ദ​ന് മ​റു​പ​ടി​യു​മാ​യി കെ.​കെ. ര​മ

Read Next

അത്താഴവിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സര്‍വീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »