ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ അൽഖർജിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) നാട്ടിൽ അന്തരിച്ചു. കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ് – തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിങ് – ഇലക്ട്രിക്കൽ ഷോപ്പ് നടത്തിവരികയായി രുന്നു. ദീർഘകാലം കുടുംബസമേതം അൽഖർജിലായിരുന്നു താമസം. തന്റെ പ്രവാസ ജീവിതത്തിലു ടനീളം സാമൂഹിക രംഗത്തും വ്യാപാര രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ഭാര്യ: ലീലാമ്മ.മക്കൾ: കൈയ്സൺ കോശി (സൗദി), ലിൻഡ കോശി (യുകെ). മകൻ കൈയ്സൺ കോശി കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് ജോയന്റ് ട്രഷററാണ്.
കോശി ലൂക്കോസിന്റെ വിയോഗത്തിൽ അൽഖർജി ലെ വിവിധ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
