ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടണ്‍: വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.

സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ച ട്രംപ് അക്രമി പിടിയിലായെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അമേരിക്കന്‍ സമയം ശനിയാഴ്ച രാത്രി നടന്ന അത്താഴ വിരുന്നില്‍ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും സുരക്ഷിതനായി വേദിയില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അത്താഴ വിരുന്നിനിടെ വലിയ വെടിയൊച്ചകള്‍ കേള്‍ക്കുകയായിരുന്നു. എട്ടോളം വെടിയൊച്ചകള്‍ കേട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പത്രപ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍, ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ വിരുന്നില്‍ സന്നിഹിതനായിരുന്നു. 2600 ഓളം പേര് ചടങ്ങില്‍ ഉണ്ടായിരുന്നതായാണ് വിവരം.
