ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കൊല്ലം കൊട്ടാരക്കര സ്വദേശി ജോൺ തോമസ് (66) റിയാദിൽ നിര്യാതനായി. ജോലിസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് (23/04/2026) രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.

വർഷങ്ങളായി റിയാദിൽ പ്രവാസിയായിരുന്ന ജോൺ തോമസിന്റെ വിയോഗം പ്രവാസി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. ഷൈനി ജോൺ ആണ് ഭാര്യ. ഷൈജോ ജോൺ, ഷിന്റോ ജോൺ എന്നിവർ മക്കളാണ്.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതി നുള്ള നടപടിക്രമങ്ങൾ ഒ.ഐ.സി.സി (OICC) റിയാദി ന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ മേൽനോ ട്ടത്തി ലാണ് നിയമനടപടികൾ ഏകോപിപ്പിക്കുന്നത്.
